കേരളം

kerala

ETV Bharat / state

മൊബൈലിനെ ചൊല്ലി തർക്കം, ഉറങ്ങിക്കിടന്നയാളെ തലയ്‌ക്കടിച്ചു കൊന്നു: കൊല്ലപ്പെട്ടത് തമിഴ്‌നാട് മധുര സ്വദേശി, പ്രതി കോട്ടയം സ്വദേശി

ജോലി കഴിഞ്ഞ് നന്നായി മദ്യപിച്ചിക്കുന്ന ഇവർ കഴിഞ്ഞ ദിവസവും അമിതമായി മദ്യപിച്ചു. അതിനിടെ കൊല്ലപ്പെട്ട മഹാലിംഗം മൊബൈലില്‍ സിനിമ കാണാൻ ബിജുവിന്‍റെ ഫോൺ ആവിശ്യപ്പെട്ടു. പക്ഷേ ബിജു ഫോൺ നൽകിയില്ല. തുടർന്ന് വാക്ക് തർക്കവും കയ്യാങ്കളിയുമായി.

chavara-drunken-murder-temple-premises
ഉറങ്ങിക്കിടന്നയാളെ തലയ്‌ക്കടിച്ചു കൊന്നു

By

Published : May 12, 2023, 11:49 AM IST

ഉറങ്ങിക്കിടന്നയാളെ തലയ്‌ക്കടിച്ചു കൊന്നു

കൊല്ലം: ക്ഷേത്ര നിർമാണത്തിന് എത്തിയ തമിഴ്‌നാട് സ്വദേശിയെ ഉറക്കത്തിനിടെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു. കൊല്ലം ജില്ലയിലെ നീണ്ടകര പുത്തൻ തുറ ശ്രീബാലഭദ്രാദേവി ക്ഷേത്ര പരിസരത്താണ് സംഭവം. മദ്യലഹരിയിലാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ കോട്ടയം സ്വദേശി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മധുര സ്വദേശി മഹാലിംഗമാണ് മരിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: നീണ്ടകര പുത്തൻതുറ കൊന്നേൽ ശ്രീബാലഭദ്ര ദേവി ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തന ജോലി ചെയ്യുന്നവരാണ് മരിച്ച മഹാലിംഗവും, പൊലീസ് കസ്റ്റഡിയിലെടുത്ത ബിജുവും. ഇവർ കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ ക്ഷേത്ര നിർമ്മാണ ജോലി ചെയ്‌ത് വരികയാണ്.

സംഭവം നടക്കുമ്പോൾ തമിഴ് നാട്ടുകാരായ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നു. ഇവർ സമീപത്ത് കിടന്നുറങ്ങുകയായിരുന്നു. ജോലി കഴിഞ്ഞ് നന്നായി മദ്യപിച്ചിക്കുന്ന ഇവർ കഴിഞ്ഞ ദിവസവും അമിതമായി മദ്യപിച്ചു. അതിനിടെ കൊല്ലപ്പെട്ട മഹാലിംഗം മൊബൈലില്‍ സിനിമ കാണാൻ ബിജുവിന്‍റെ ഫോൺ ആവിശ്യപ്പെട്ടു. പക്ഷേ ബിജു ഫോൺ നൽകിയില്ല. തുടർന്ന് വാക്ക് തർക്കവും കയ്യാങ്കളിയുമായി. കൂടെയുള്ളവർ ഇടപ്പെട് പ്രശ്നം പരിഹരിച്ചു. ഇതിനിടയിൽ മഹാലിംഗം ബിജുവിന്‍റെ ഫോൺ കൈക്കലാക്കിയിരുന്നു.

തുടർന്ന് എല്ലാവരും ക്ഷേത്ര പരിസരത്ത് തന്നെ കിടന്നുറങ്ങി. ഫോൺ രാമലിംഗം കൈക്കലാക്കിയതറിഞ്ഞ ബിജു ഉറങ്ങി കിടന്ന മഹാലിംഗത്തെ സമീപത്ത് നിന്ന് ലഭിച്ച കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റുള്ളവർ ബഹളം കേട്ട് എഴുന്നേറ്റെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് ക്ഷേത്ര ഭാരവാഹികളെയും, പൊലീസിനെയും വിവരം അറിയിച്ചു. ചവറ പൊലീസെത്തി ബിജുവിനെ കസ്റ്റഡിയിലെടുത്തു.

രാവിലെ ഫോറൻസിക് വിദഗദ്ധരെത്തി തെളിവുകൾ ശേഖരിച്ചു. ചവറ സി.ഐ. വിപിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details