കേരളം

kerala

ETV Bharat / state

ജി എസ് ജയലാല്‍ എംഎൽഎക്കെതിരെ പാര്‍ട്ടി നടപടി - അഷ്ടമുടി

പാര്‍ട്ടിയോട് ആലോചിക്കാതെ ചാത്തന്നൂരിൽ സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയ സംഭവത്തിലാണ് നടപടി

ചാത്തന്നൂർ എംഎൽഎ

By

Published : Jul 22, 2019, 5:36 PM IST

കൊല്ലം:ചാത്തന്നൂർ എംഎൽഎ ജി എസ് ജയലാലിനെതിരെ നടപടിയെടുക്കാൻ സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ജയലാലിനെ ഒഴിവാക്കും. സിപിഐ സംസ്ഥാന കൗണ്‍സിലംഗം, കൊല്ലം ജില്ല എക്സിക്യൂട്ടീവംഗം എന്നീ പദവികളാണ് ജയലാലിന് ഇപ്പോഴുള്ളത്. എക്സിക്യുട്ടീവ് യോഗത്തിന്‍റെ തീരുമാനം സംസ്ഥാന കൗണ്‍സില്‍ കൂടി അംഗീകരിക്കുന്നതോടെ നിലവില്‍ വരും. പാര്‍ട്ടിയോട് ആലോചിക്കാതെ ചാത്തന്നൂരിൽ സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയ സംഭവത്തിലാണ് നടപടി.

ABOUT THE AUTHOR

...view details