കൊല്ലം:കൊവിഡ് 19 പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചാത്തന്നൂർ മേഖലയിൽ അതീവ ജാഗ്രത ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ കലക്ടർ അബ്ദുൽ നാസർ അറിയിച്ചു. പോസിറ്റീവ് കേസിന്‍റെ സമ്പർക്ക പട്ടിക പൂർത്തിയാക്കിയിട്ടുണ്ട്. പ്രാഥമിക സമ്പർക്കക്കാരുടെ ഹൈ റിസ്ക്, ലോ റിസ്ക് വിഭാഗങ്ങൾ പ്രത്യേകം കണ്ടെത്തി. ഇവരുടെ സാമ്പിൾ ശേഖരണം ഉടൻ പൂർത്തിയാകും. ഹൈ റിസ്കിൽ ഉള്‍പ്പെട്ടവര്‍ 24 ദിവസവും ലോ റിസ്കിൽ പെട്ടവർ 14 ദിവസവും നിർബന്ധിത ഗൃഹനിരീക്ഷണത്തിൽ ഏർപ്പെടണം.
കൊല്ലം - ചാത്തന്നൂരിൽ അതീവ ജാഗ്രത - കൊല്ലം വാര്‍ത്തകള്‍
പ്രാഥമിക സമ്പർക്കക്കാരുടെ ഹൈ റിസ്ക്, ലോ റിസ്ക് വിഭാഗങ്ങൾ പ്രത്യേകം കണ്ടെത്തി. ഹൈ റിസ്കിൽ ഉള്‍പ്പെട്ടവര്‍ 24 ദിവസവും ലോ റിസ്കിൽ പെട്ടവർ 14 ദിവസവും നിർബന്ധിത ഗൃഹനിരീക്ഷണത്തിൽ ഏർപ്പെടണം
ആശുപത്രി ജീവനക്കാരും ഗൃഹ നിരീക്ഷണത്തിലാണ്. ചാത്തന്നൂർ പ്രാഥമികാരോഗ്യകേന്ദ്രം അഗ്നി സുരക്ഷാ സേനയുടെ സഹായത്താൽ അണുനശീകരണം നടത്തി ഇന്നലെ മുതൽ പ്രവർത്തിച്ചു തുടങ്ങി. പരിസരപ്രദേശത്ത് ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നത്തിന് ആവശ്യമായ ബോധവൽക്കരണം മൈക്ക് പബ്ലിസിറ്റിയിലൂടെ നടത്തുന്നുണ്ട്. എല്ലാ ആരോഗ്യ പ്രവർത്തകരും കൃത്യമായ വ്യക്തി സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണമെന്നും ആവശ്യമായ കൊറോണ കെയർ സെന്‍റര്‍ പ്രവർത്തനസജ്ജമായെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു.