കേരളം

kerala

ETV Bharat / state

ചാത്തന്നൂർ കാത്തുവെയ്ക്കുന്നത് അട്ടിമറിയോ ഇടത് വിജയത്തുടർച്ചയോ? - ശൂരനാട് രാജശേഖരന്‍ ചാത്തന്നൂര്‍

ഹാട്രിക് വിജയ പ്രതീക്ഷയുമായി സിറ്റിങ് എംഎല്‍എ ജി.എസ് ജയലാലാണ് എല്‍ഡിഎഫിനായി ജനവിധി തേടുന്നത്. 2016ല്‍ രണ്ടാമതെത്തിയ ബി.ബി ഗോപകുമാറിനെ തന്നെയിറക്കി ചരിത്ര നേട്ടത്തിനാണ് എന്‍ഡിഎ പരിശ്രമിക്കുന്നത്. മുതിര്‍ന്ന നേതാവ് എന്‍ പീതാംബര കുറുപ്പിനെ മുന്‍നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കാനാണ് യുഡിഎഫിന്‍റെ ശ്രമം.

chathannoor assembly constituency ചാത്തന്നൂര്‍ നിയമസഭ മണ്ഡലം ചാത്തന്നൂര്‍ തെരഞ്ഞെടുപ്പ് ചാത്തന്നൂര്‍ ജിഎസ് ജയലാല്‍ ജിഎസ് ജയലാല്‍ എംഎല്‍എ എന്‍ പീതാംബരക്കുറുപ്പ്
ചാത്തന്നൂര്‍

By

Published : Apr 3, 2021, 11:48 AM IST

സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന മണ്ഡലം. 2011ല്‍ ഒഴികെ എല്ലാ തെരഞ്ഞെടുപ്പിലും ജയിച്ചവര്‍ ഭരണപക്ഷത്തിരുന്ന ചരിത്രമാണ് ചാത്തന്നൂരിന്‍റേത്. 14 തെരഞ്ഞെടുപ്പുകളില്‍ 11 തവണയും സിപിഐക്ക് ജയം. രണ്ട് തവണ കോണ്‍ഗ്രസും ഒരു സ്വതന്ത്രനും നേട്ടമുണ്ടാക്കി. ഉറച്ച കോട്ട നിലനിര്‍ത്താന്‍ ഇത്തവണയും സിറ്റിങ് എംഎല്‍എ ജി.എസ് ജയലാലിനെയാണ് സിപിഐ നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റേയും മണ്ഡലത്തിലേയും വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ഡിഎഫിന്‍റെ പ്രചാരണം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്‍റെ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥിയും പീതാംബരക്കുറുപ്പാണ്. 2016ല്‍ എന്‍ഡിഎ രണ്ടാമതെത്തി ഇടതുവലതു മുന്നണികളെ ഞെട്ടിച്ചിരുന്നു. ബിജെപി ജില്ലാ പ്രസിഡന്‍റ് ബി.ബി ഗോപകുമാറിനെ തന്നെ എന്‍ഡിഎ വീണ്ടും മത്സരത്തിനിറക്കിയതോടെ കടുത്ത മത്സരത്തിനാണ് വഴിയൊരുങ്ങിയത്. ഭരണവിരുദ്ധ വികാരവും കേന്ദ്രസര്‍ക്കാര്‍ നേട്ടങ്ങളും ഉയര്‍ത്തിയാണ് എന്‍ഡിഎയുടെ പ്രചാരണം.

മണ്ഡല ചരിത്രം

1965ല്‍ ആണ് മണ്ഡലം രൂപീകൃതമായത്. പരവൂര്‍ മുന്‍സിപ്പാലിറ്റിയും പൂതക്കുളം, കല്ലുവാതുക്കല്‍, ചിറക്കര, ആദിച്ചനല്ലൂര്‍, പൂയപ്പള്ളി, ചാത്തന്നൂര്‍ പഞ്ചായത്തുകളും അടങ്ങുന്നതാണ് ചാത്തന്നൂര്‍ നിയമസഭ മണ്ഡലം. ആകെയുള്ള 1,84,661 വോട്ടമാരില്‍ 85,898 പേര്‍ പുരുഷന്മാരും 98,760 പേര്‍ സ്ത്രീകളും മൂന്നു പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്.

മണ്ഡല രാഷ്ട്രീയം

സിപിഐയ്ക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലം. 1965ല്‍ സ്വതന്ത്രനായ തങ്കപ്പന്‍ പിള്ളയിലൂടെയാണ് ചാത്തന്നൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിന് തുടക്കമിട്ടത്. 1967ല്‍ പി രവീന്ദ്രനിലൂടെ സിപിഐയുടെ ആദ്യ ജയം. 1970 ലും രവീന്ദ്രന്‍ ജയിച്ചു. 1977ല്‍ ജെ ചിത്തരഞ്ജനിലൂടെ സിപിഐ സീറ്റ് നിലനിര്‍ത്തി. 1980ലും ചിത്തരഞ്ജന്‍ ജയം ആവര്‍ത്തിച്ചു. 1982ല്‍ കോണ്‍ഗ്രസ് ആദ്യമായി ചാത്തന്നൂര്‍ നേടി. സി.വി പദ്‌മരാജന്‍ 5,802 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 1987ല്‍ സിപിഐയുടെ പി രവീന്ദ്രന്‍ വീണ്ടും ജനവിധി തേടി. 2,456 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ രവീന്ദ്രന്‍ കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് തിരിച്ചുപിടിച്ചു. 1991ല്‍ വീണ്ടും സി.വി പദ്‌മരാജനിലൂടെ കോണ്‍ഗ്രസിന് നേട്ടം. 4,511 വോട്ടിന് സിപിഐ സീറ്റ് കൈവിട്ടു. 1996ല്‍ പി രവീന്ദ്രന്‍ വീണ്ടും സീറ്റ് തിരിച്ചുപിടിച്ചു. 1998ല്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. എന്‍ അനിരുദ്ധന്‍ മണ്ഡലം നിലനിര്‍ത്തി. 2001ല്‍ കോണ്‍ഗ്രസ് വീണ്ടും ചാത്തന്നൂര്‍ നേടി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സിപിഐയുടെ എന്‍ അനിരുദ്ധനെ വെറും 547 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജി പ്രതാപവര്‍മ തമ്പാന്‍ തോല്‍പ്പിച്ചത്. 2006ല്‍ അനിരുദ്ധന്‍ 23,180 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തി. ഇത്തവണയും പ്രതാപവര്‍മ തമ്പാനായിരുന്നു എതിരാളി.

നിയമസഭ തെരഞ്ഞെടുപ്പ് 2011

ജി.എസ് ജയലാലിലൂടെ സിപിഐ സീറ്റ് നിലനിര്‍ത്തി. യുഡിഎഫിന്‍റെ ബിന്ദു കൃഷ്ണയെ 12,589 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയലാല്‍ തോല്‍പ്പിച്ചത്. ബിജെപിയുടെ കിഴക്കനേല സുധാകരന് 3,839 വോട്ട് മാത്രമാണ് നേടാനായത്.

നിയമസഭ തെരഞ്ഞെടുപ്പ് 2016

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

ജി.എസ് ജയലാലിന് വീണ്ടും ജയം. രണ്ടാമങ്കത്തില്‍ ഭൂരിപക്ഷം 34,407 വോട്ടായി ഉയര്‍ത്തി. ഇത്തവണ ബിജെപിയുടെ കുതിപ്പിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. ജില്ലാ പ്രസിഡന്‍റ് ബി.ബി ഗോപകുമാര്‍ 33,199 വോട്ട് നേടി രണ്ടാമതെത്തി. 2011ല്‍ 3.36% ആയിരുന്ന ബിജെപിയുടെ വോട്ട് വിഹിതം 24.92% ആയി ഉയര്‍ന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ശൂരനാട് രാജേന്ദ്രന് മൂന്നാമതായി. യുഡിഎഫിന്‍റെ വോട്ടുവിഹിതത്തില്‍ 19% കുറവ് രേഖപ്പെടുത്തി.

തദ്ദേശ തെരഞ്ഞെടുപ്പ് 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020

പരവൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഇരുമുന്നണികളും 14 സീറ്റ് വീതം നേടിയപ്പോള്‍ എന്‍ഡിഎ നാല് സീറ്റ് സ്വന്തമാക്കി. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു. പൂതക്കുളം, ചാത്തന്നൂര്‍, പൂയപ്പള്ളി, ചിറക്കര പഞ്ചായത്തുകള്‍ എല്‍ഡിഎഫ് നേടി. ആദിച്ചനല്ലൂരില്‍ യുഡിഎഫാണ് ഭരിക്കുന്നത്. കല്ലുവാതുക്കല്‍ പഞ്ചായത്ത് നേടി എന്‍ഡിഎ ഞെട്ടിച്ചു.

ABOUT THE AUTHOR

...view details