കൊല്ലം:ചടയമംഗലത്തിന്‍റെ ചരിത്രം ഇക്കുറി യു.ഡി.എഫ് മാറ്റി എഴുതുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ഭരണ വിരുദ്ധ വികാരം രൂപപ്പെട്ടിരിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണവിരുദ്ധ വികാരത്തെ അട്ടിമറിക്കാൻ പണക്കൊഴുപ്പിൽ സി.പി.എം ശ്രമിക്കുകയാണ്. അഴിമതിയിലൂടെ നേടിയ പണം ഇതിനായി ഒഴുക്കുന്നതായും രമേശ് ചെന്നിത്തല ആരോപിച്ചു.
ചടയമംഗലത്തിന്‍റെ ചരിത്രം ഇക്കുറി യു.ഡി.എഫ് മാറ്റി എഴുതുമെന്ന് രമേശ് ചെന്നിത്തല - Chadayamangalam UDF Convention
ജനങ്ങളുടെ സർവേയിൽ യു.ഡി.എഫ് മുന്നിലാണെന്ന് രമേശ് ചെന്നിത്തല
ചാനലുകൾ തങ്ങൾക്ക് കിട്ടിയ വലിയ പരസ്യങ്ങളുടെ ഉപകാരസ്‌മരണയാണ് ഇപ്പോൾ നടത്തുന്നത്. മുന്തിയ പലിശയ്‌ക്ക് പണമെടുത്ത് കിഫ്‌ബി പിണറായി വിജയനെ സ്‌തുതി പാടുന്ന പരസ്യം നൽകുകയാണ്. സി.പി.എമ്മിനെ വീണ്ടും കൊണ്ടു വരാനുള്ള രഹസ്യ അജണ്ടയാണിത്. സർവേ ഫലം ആരും വിശ്വസിക്കില്ലെന്നും ജനങ്ങളുടെ സർവേയിൽ യു.ഡി.എഫ് മുന്നിലാണെന്നും അദേഹം വ്യക്തമാക്കി. തൊഴിൽ കൊടുക്കാതെ യുവജനങ്ങളെ വഞ്ചിച്ച സർക്കാരിന് ജനം മാപ്പ് കൊടുക്കില്ലന്നും യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചടയമംഗലത്ത് യു.ഡി.എഫ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.