കൊല്ലം:ചടയമംഗലം സ്വദേശികളായ പെൺകുട്ടികളെ ആത്മഹത്യ തീവ്ര സൗഹൃദം വേർപിരിയുമെന്ന ആശങ്കയിലാണെന്ന് പ്രാഥമിക നിഗമനം. വൈക്കം എറണാകുളം റോഡിൽ മുറിഞ്ഞപുഴ പാലത്തിൽ നിന്നും മുവാറ്റുപുഴയാറിൽ ചാടിയ പെൺകുട്ടികളുടെ മൃതദേഹം ഇന്ന് രാവിലെയോടെയാണ് കണ്ടെത്തിയത്. ഇടയം അനിവിലാസത്തിൽ അനി ശിവദാസിന്‍റെ മകൾ അമൃത അനി(21) ,ആയൂർ നിറായിക്കോഡ് അഞ്ജു ഭവനിൽ അശോക് കുമാറിന്‍റെ മകൾ ആര്യ ജി. അശോക് (21) എന്നിവരാണ് ആത്മഹത്യ ചെയ്‌തത്. ആലപ്പുഴ പൂച്ചാക്കൽ ഓടുപുഴ പെരുമ്പളത്തു നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പെണ്‍കുട്ടികളുടെ ആത്മഹത്യ സൗഹൃദം ഇല്ലാതാകുമെന്ന ആശങ്കയിലെന്ന് പൊലീസ് - alappuzha
അമൃതയുടെ മാതാപിതാക്കൾ വിവാഹ ആലോചനകളുമായി മുന്നോട്ടു പോവുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതേതുടർന്ന് കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നു ഇരുവരും എന്നാണ് പൊലീസിന് ലഭിച്ച വിവരം.
പിരിയാനാകാത്ത വിധം തീവ്ര സൗഹൃദത്തിൽ ആയിരുന്നു ഇരുവരും എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇരുവരും പരസ്പരം വീടുകളിൽ പോയി താമസിച്ചിരുന്നു. അമൃതയുടെ പിതാവ് വിദേശത്ത് നിന്നും എത്തി ക്വാറന്‍റൈനിൽ കഴിഞ്ഞ 14 ദിവസം അമൃത ആര്യയുടെ വീട്ടിൽ ആയിരുന്നു. ഇതിനു ശേഷം അമൃതയുടെ മാതാപിതാക്കൾ വിവാഹ ആലോചനകളുമായി മുന്നോട്ടു പോവുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതേതുടർന്ന് കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നു ഇരുവരും എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കഴിഞ്ഞ 13ന് രാവിലെ പത്തു മണിക്ക് കോളജിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞ് ഇറങ്ങിയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. ശനിയാഴ്ച രാത്രി വൈക്കത്ത് എത്തി മൂവാറ്റുപുഴ ആറിൽ ചാടിയെന്നാണ് പൊലീസ് കരുതുന്നത്. ദൃക്‌സാക്ഷികൾ പറഞ്ഞ പ്രകാരം രണ്ട് ദിവസം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.