കൊല്ലം:വിസ വാഗ്ദാനം നൽകി യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ ചടയമംഗലം മേടയിൽ സ്വദേശി അജിയെ അറസ്റ്റ് ചെയ്തു. ഒറ്റയ്ക്ക് താമസിക്കുന്ന ഇയാള്‍ വിസ നൽകാം എന്ന് പറഞ്ഞാണ് യുവതിയെ വീട്ടിലേക്കു വിളിച്ചു വരുത്തിയത്. മെയ് ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ കൊട്ടാരക്കര സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചുവെന്നും മെയ് 11 രാത്രിയോടെ യുവതിയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച് കൊലപെടുത്താൻ ശ്രമിച്ചുവെന്നുമാണ് പരാതി.
തലയ്‌ക്ക് അടിയേറ്റ യുവതി ഇയാളുടെ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും അയൽ വീട്ടിൽ അഭയം തേടുകയും ചെയ്തു. അയൽ വീട്ടുകാരാണ് സംഭവം പൊലീസിൽ അറിയിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരുടെ നില ഗുരുതരമാണ്.