കേരളം

kerala

ETV Bharat / state

ശാസ്താംകോട്ടയിൽ യുവാവ് കാർ കയറി മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് - ശാസ്താംകോട്ടയിൽ യുവാവ് കാർ കയറി മരിച്ചു

കഴിഞ്ഞ ഞായറാഴ്‌ച ബാറില്‍ നിന്നിറങ്ങി റോഡിലേക്ക് വീണ പോരുവഴി സ്വദേശി നിസാമിന്‍റെ ശരീരത്തിലേക്ക് കാർ കയറിയിറങ്ങിയത്.

CCTV footage of young man killed in a car crash  young man killed in a car accident in Kollam Sasthamkotta  ശാസ്താംകോട്ടയിൽ കാൽ നട യാത്രികൻ കാർ കയറി മരിച്ചു  ശാസ്താംകോട്ടയിൽ യുവാവ് കാർ കയറി മരിച്ചു  CCTV footage accident
ശാസ്താംകോട്ടയിൽ യുവാവ് കാർ കയറി മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

By

Published : Mar 15, 2022, 6:14 PM IST

കൊല്ലം: ശാസ്താംകോട്ടയിൽ യുവാവ് കാർ കയറി മരിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ഞായറാഴ്‌ച രാത്രി ഉണ്ടായ വാഹനാപകടത്തിൽ പോരുവഴി സ്വദേശി നിസാമാണ് മരിച്ചത്.

ശാസ്താംകോട്ടയിൽ യുവാവ് കാർ കയറി മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബാറിൽ നിന്ന് പുറത്തിറങ്ങിയ നിസാം തിരക്കേറിയ റോഡിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ കാർ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ബാർ ജീവനക്കാരുടെ കൺമുന്നിലായിരുന്നു അപകടം.

ALSO READ:കളിക്കുന്നതിനിടെ എലിവിഷത്തിന്‍റെ ട്യൂബ് വായിൽ വെച്ചു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

അതേസമയം അപകടം നടന്ന് അഞ്ചു മിനിട്ടിൽ നിസാമിനെ ആശുപത്രിയിൽ എത്തിച്ചെന്ന് പൊലീസ്‌ അറിയിച്ചു. ഒട്ടേറെ കേസുകളിൽ പ്രതിയാണ് മരിച്ച നിസാം. അപകടത്തിനിടയാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details