വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് വിഎം സുധീരന്‍ - sudheeran's response on valayar case
കുറ്റവാളികളെ ശിക്ഷിക്കാനല്ല മറിച്ച് അവരുടെ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിഎം സുധീരന്‍ ആരോപിച്ചു
കൊല്ലം : വാളയാര്‍ കേസില്‍ പൊലീസിന്‍റെ പുനരന്വേഷണമല്ല പകരം സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കുറ്റവാളികളെ ശിക്ഷിക്കാനല്ല മറിച്ച് അവരുടെ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിച്ച് വിധി റദ്ദ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാഥാര്‍ഥ്യം തുറന്ന് പറഞ്ഞ് വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുധീരന്‍ പറഞ്ഞു.