കൊല്ലം: അറവു ശാലയില്‍ എത്തിച്ച പോത്ത് വിരണ്ടോടി പരിഭ്രാന്തി പരത്തി. പിടിച്ചുകെട്ടാനുള്ള ശ്രമത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജെല്ലിക്കെട്ട് സിനിമയെ അനുസ്മരിപ്പിക്കും വിധമാണ് പാതിരിക്കല്‍ സ്വദേശി ഷിബിന്‍, അഞ്ചല്‍ കാലിച്ചന്തയില്‍ നിന്ന് അറക്കാന്‍ വാങ്ങിയ പോത്ത് നാടിനെ വിറപ്പിച്ചത്. പിറവന്തൂര്‍ പഞ്ചായത്തില്‍ മാക്കുളത്ത് നിന്ന് വിരണ്ടോടിയ പോത്ത് കടയ്ക്കാമണ്‍ വഴി പള്ളിമുക്കില്‍ എത്തി മണിക്കൂറുകളോളം നാട്ടുകാരെ മുള്‍മുനയില്‍ നിറുത്തി.
അറവു ശാലയില്‍ എത്തിച്ച പോത്ത് വിരണ്ടോടി; നാട്ടുകാർ വലഞ്ഞു - Cattle brought to slaughterhouse run away in punalur
ജെല്ലിക്കെട്ട് സിനിമയെ അനുസ്മരിപ്പിക്കും വിധമാണ് പാതിരിക്കല്‍ സ്വദേശി ഷിബിന്‍, അഞ്ചല്‍ കാലിച്ചന്തയില്‍ നിന്ന് അറക്കാന്‍ വാങ്ങിയ പോത്ത് നാടിനെ വിറപ്പിച്ചത്
പോത്തിന്‍റെ ആക്രമണത്തില്‍ ഇരുചക്രവാഹന യാത്രക്കാരടക്കം നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. പുനലൂര്‍- കായംകുളം പാതയിലെ പള്ളിമുക്കിന് സമീപം പുന്നല സ്വദേശിയായ ഹാറൂണ്‍ പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമിച്ചെങ്കിലും പോത്ത് അദ്ദേഹത്തെ ആക്രമിച്ചു. പള്ളിമുക്ക് ജംഗ്ഷനില്‍ എത്തിയ പോത്ത് ഓട്ടോ ഇടിച്ചു തകര്‍ത്തു. തുടര്‍ന്ന് പള്ളിമുക്കില്‍ വച്ച് നാട്ടുകാരുടെ സഹായത്തോടെ പത്തനാപുരത്ത് നിന്നെത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് പോത്തിനെ പിടിച്ചു കെട്ടുകയായിരുന്നു.
രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്ത് വരുതിയിലായത്. പോത്തിനെ വെറ്റനറി ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന് പത്തനാപുരം പൊലീസ് അറിയിച്ചു. ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരത്തോളം പോത്ത് വിരണ്ടോടി ഭീതി പടര്‍ത്തി.
TAGGED:
Beef in kollam