കൊല്ലം: കൊല്ലത്ത് പാചകവാതക, ഇന്ധന വിലവർധനവിനെതിരെ വേറിട്ട സമരവുമായി കാറ്ററിങ് അസോസിയേഷൻ. പാചക വാതക സിലിണ്ടറുമായി ശവമഞ്ചൽ യാത്ര നടത്തിയാണ് പ്രതിഷേധം. കൊല്ലം പ്രസ് ക്ലബിന് മുന്നിൽ നിന്നും ശവമഞ്ചത്തിൽ ഗ്യാസ് സിലിണ്ടർ തോളിലേറ്റി പ്രവർത്തകർ നഗരത്തില്‍ പ്രതിഷേധ പ്രടനം നടത്തി.
ഇന്ധന വിലവർധനവിനെതിരെ കാറ്ററിങ് അസോസിയേഷൻ
പാചക വാതക സിലിണ്ടറുമായി ശവമഞ്ചൽ യാത്ര നടത്തിയാണ് പ്രതിഷേധം
Catering Association strike against fuel price hike
എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്നും ഇന്ധനവില ജി.എസ്.ടിയിൽ ഉൾപെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലും ധർണ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.കെ താഹ, സെക്രട്ടറി യാസീർ, ട്രഷറർ ബിജു സി നായർ, രാജീവ് ദേവലോകം തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.