അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികളുടെ വിവരങ്ങള്‍ ജൂലൈ അഞ്ചിനകം നല്‍കണം - തൊഴിലാളികള്‍
രേഖകള്‍ ക്ഷേമനിധി ബോര്‍ഡിന്‍റെ കായംകുളം, ഭരണിക്കാവ്, ചവറ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ ജൂലൈ അഞ്ച് വരെ സ്വീകരിക്കും
കൊല്ലം :അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ അവരുടെ ബാങ്ക് വിവരങ്ങള്‍ ജൂലൈ അഞ്ചിനകം നല്‍കണമെന്ന് കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസ് അറിയിച്ചു. രേഖകള്‍ ക്ഷേമനിധി ബോര്‍ഡിന്‍റെ കായംകുളം, ഭരണിക്കാവ്, ചവറ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ ജൂലൈ അഞ്ച് വരെ സ്വീകരിക്കും. ക്ഷേമനിധി കാര്‍ഡ്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ ജൂലൈ അഞ്ച് വൈകിട്ട് നാലിന് മുമ്പായി ബന്ധപ്പെട്ട ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ നല്‍കേണ്ടതാണ്. രേഖകള്‍ നല്‍കുന്ന തൊഴിലാളികള്‍ക്ക് മാത്രമായിരിക്കും ഭാവിയില്‍ സമാശ്വാസ ധനസഹായങ്ങള്‍ ലഭിക്കുക.