കേരളം

kerala

ETV Bharat / state

കശുവണ്ടി വികസന കോർപ്പറേഷൻ ഹെഡ് ഓഫീസ് ഉപരോധിച്ചു - Cashew development board siege

ജോലിഭാരം വർധിപ്പിച്ചെന്നും വേതനം വെട്ടിക്കുറയ്ക്കുന്നുവെന്നും ആരോപിച്ചാണ് ഉപരോധം

കശുവണ്ടി വികസന കോർപ്പറേഷൻ ഹെഡ് ഓഫീസ് ഉപരോധിച്ചു
കശുവണ്ടി വികസന കോർപ്പറേഷൻ ഹെഡ് ഓഫീസ് ഉപരോധിച്ചു

By

Published : Dec 13, 2019, 8:58 PM IST

കൊല്ലം: കശുവണ്ടി വികസന കോർപ്പറേഷന്‍റെ കൊല്ലത്തെ ഹെഡ് ഓഫീസ് തൊഴിലാളികൾ ഉപരോധിച്ചു. ജോലിഭാരം വർധിപ്പിച്ചെന്നും വേതനം വെട്ടിക്കുറയ്ക്കുന്നുവെന്നും ആരോപിച്ചാണ് ഉപരോധം. കോർപറേഷന് കീഴിലെ 31 ഫാക്ടറികൾ അടഞ്ഞുകിടക്കുകയാണ്. സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്‍റെ കൊല്ലത്തെ ഹെഡ് ഓഫീസിൽ രാവിലെ മുതലാണ് ഉപരോധം തുടങ്ങിയത്. ഹെഡ് ഓഫീസിൽ കയറി പ്രധാന ഗേറ്റ് പൂട്ടിയതോടെ ഗേറ്റിന് അകത്തും പുറത്തുമായി തൊഴിലാളികൾ നിലയുറപ്പിച്ചു. ഇതോടെ ജീവനക്കാർക്ക് അകത്തേക്ക് പ്രവേശിക്കാൻ കഴിയാതെയായി. ഇ. എസ്. ഐ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നഷ്ടമാകുന്ന നടപടിയാണ് കോർപ്പറേഷൻ സ്വീകരിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. കൊല്ലം എ.സി.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. അതേസമയം കശുവണ്ടി വികസന കോർപ്പറേഷൻ തൊഴിലാളികളുടെ ജോലി ഭാരം ഏകീകരിക്കുകയാണ് ചെയ്തതെന്ന് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ പറഞ്ഞു.

കശുവണ്ടി വികസന കോർപ്പറേഷൻ ഹെഡ് ഓഫീസ് ഉപരോധിച്ചു

For All Latest Updates

ABOUT THE AUTHOR

...view details