കൊല്ലം : മൂല്യവർധിത ഉത്പന്നങ്ങള്‍ കൂടുതലായി ഉത്പാദിപ്പിച്ച് വ്യവസായം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ. രണ്ടാം തവണ ചെയര്‍മാനായി സ്ഥാനമേറ്റ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശുവണ്ടി മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമം നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ കശുവണ്ടി പരിപ്പുകൾ ഇടനിലക്കാർ വഴി വിപണിയിൽ എത്തിച്ചതും, കേന്ദ്ര സർക്കാര്‍ നയങ്ങളും, ബാങ്കുകൾ വ്യവസായികളെ സഹായിക്കാത്തതും കശുവണ്ടി മേഖല കേരളത്തിൽ തകരാൻ കാരണമായെന്ന് ജയമോഹൻ ആരോപിച്ചു.
12.30 ഓടെ കാഷ്യൂ കോർപ്പറേഷൻ ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. യൂണിയൻ നേതാക്കളും സഹപ്രവർത്തകരും ചടങ്ങിൽ പങ്കടുത്തു.