കേരളം

kerala

ETV Bharat / state

വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചു ; സിപിഎം നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ് - സിപിഎം നേതാവിനെതിരെ കേസ്

ക്രമക്കേടിന് കൂട്ടുനിന്നെന്ന ആരോപണത്തില്‍ രണ്ട്, പഞ്ചായത്ത് ജീവനക്കാർക്കെതിരെയും കേസ്

case against cpm leader in kollam  chithara panchayat election issue  contesting election by forging document  വ്യാജ രേഖ ചമച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചു  സിപിഎം നേതാവിനെതിരെ കേസ്  ചിതറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദം
വ്യാജ രേഖ ചമച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചു; സിപിഎം നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

By

Published : Feb 3, 2022, 8:25 PM IST

കൊല്ലം : വ്യാജ രേഖ ചമച്ച് വോട്ടർ പട്ടികയിൽ ഇടം നേടിയ ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച സിപിഎം നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ചിതറ മാങ്കോട് വാർഡിൽ നിന്നും വിജയിച്ച അമ്മുട്ടി മോഹനന് എതിരെയാണ് ഹൈക്കോടതി നിർദേശപ്രകാരം പൊലീസ് കേസെടുത്തത്.

ബിജെപി കൊല്ലം ജില്ല കമ്മിറ്റി അംഗവും അമ്മുട്ടി മോഹനന്‍റെ എതിർ സ്ഥാനാർഥിയുമായിരുന്ന മനോജ് കുമാർ, വ്യാജ രേഖ ചമച്ചതിനെതിരെ തെളിവ് ഉൾപ്പടെ തെരഞ്ഞെടുപ്പ് കമ്മിഷനിലും ചിതറ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. നടപടി ഉണ്ടാകാതെ വന്നതോടെ മനോജ് ഹൈക്കോടതിയെ സമീപിച്ചു.

വ്യാജ രേഖ ചമച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചു; സിപിഎം നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

Also Read: 'നാല് റൗണ്ട് നിറയൊഴിച്ചു' ; അസദുദ്ദീന്‍ ഒവൈസിക്കുനേരെ വെടിവയ്പ്പ്

ക്രമക്കേടിന് കൂട്ടുനിന്നെന്ന ആരോപണത്തെ തുടർന്ന് രണ്ട്, പഞ്ചായത്ത് ഓഫിസ് ജീവനക്കാർക്കെതിരെയും കേസെടുത്തു. അമ്മുട്ടി മോഹനനെ ഒന്നാം പ്രതിയാക്കിയും പഞ്ചായത്ത് സെക്രട്ടറിയായ സുനിലിനെ രണ്ടാം പ്രതിയാക്കിയും യുഡി ക്ലർക്കായ ബിനുവിനെ മൂന്നാം പ്രതിയാക്കിയുമാണ് കേസ്.

ABOUT THE AUTHOR

...view details