കൊല്ലം:മലയോര ഹൈവേയിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ വന്ന ബൈക്കിലും നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലുമിടിച്ച് 13 വയസുകാരിയുൾപ്പെടെ 2 പേർക്ക് പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന 3 വയസുകാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെ പുനലൂർ തൊളിക്കോട് ജംഗ്ഷന് സമീപമായിരുന്നു അപകടം. കൂനാംകുഴി സ്വദേശി സാന്ദ്ര മേരി (13), ബൈക്ക് യാത്രക്കാരനായ ആയിരനെല്ലൂർ സ്വദേശി ജ്ഞാനശേഖരൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
നിയന്ത്രണം വിട്ട കാർ ബൈക്കിലും നിര്‍ത്തിയിട്ട ഓട്ടോയിലുമിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക് - kollam local news
ഓട്ടോയിലുണ്ടായിരുന്ന 3 വയസുകാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുനലൂർ തൊളിക്കോട് ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.
![നിയന്ത്രണം വിട്ട കാർ ബൈക്കിലും നിര്‍ത്തിയിട്ട ഓട്ടോയിലുമിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക് കൊല്ലം കൊല്ലം ജില്ലാ വാര്‍ത്തകള്‍ നിയന്ത്രണം വിട്ട കാർ ബൈക്കിലും നിര്‍ത്തിയിട്ട ഓട്ടോയിലുമിടിച്ചു രണ്ട് പേര്‍ക്ക് പരിക്ക് kollam kollam accident news kollam local news car hits bike and auto in kollam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11077310-thumbnail-3x2-accdnt.jpg)
വെള്ളിയാഴ്‌ച ഉച്ചയോടെ കൂനംകുഴി സ്വദേശി ബിജുവും കുടുംബവും വീട്ടിലേക്ക് പോകുന്നതിനിടെ തൊളിക്കോട് ജംഗ്ഷനു സമീപം ഓട്ടോറിക്ഷ നിർത്തുകയായിരുന്നു. തുടർന്ന് ബിജുവും ഭാര്യയും കടയില്‍ കയറുകയും മക്കളായ സാന്ദ്രയും സ്വിതിനും ഓട്ടോയിലിരിക്കുകയുമായിരുന്നു. അതേ സമയം പുനലൂരിൽ നിന്നും അഞ്ചൽ ഭാഗത്തേക്ക് അമിത വേഗതയിൽ വരികയായിരുന്ന കാർ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിച്ച ശേഷം ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു സമീപം നിന്നവരുടെ മുകളിലേക്ക് വീഴുകയും ചെയ്‌തു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. മലയോര ഹൈവേയിൽ ഇതോടെ അപകടങ്ങൾ തുടർക്കഥയാവുകയാണ്. വാഹനങ്ങളുടെ അമിത വേഗതയാണ് മിക്ക അപകടങ്ങൾക്കും കാരണം.