കൊല്ലം: ദേശീയപാതയിൽ പാരിപ്പള്ളി മുക്കടയ്ക്ക് സമീപം ദമ്പതികൾ സഞ്ചരിച്ച കാറും എസി ബസും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കാർ യാത്രികരായ നെയ്യാറ്റിൻകര സ്വദേശി രാഹുൽ എസ്.നായർ (30), ഭാര്യ സൗമ്യ (28) എന്നിവരാണ് മരിച്ചത്. രാഹുൽ പൊതുമരാമത്ത് വകുപ്പിൽ നെയ്യാറ്റിൻകര കാഞ്ഞിരംകുളം ഓഫീസിലെ ഓവർസീയറും സൗമ്യ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയുമാണ്.
ഇന്ന് രാവിലെ 10.30ന് കൊല്ലം ഭാഗത്തേക്ക് പോയ ഇവരുടെ കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യവേ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാർ പൂർണമായും തകർന്നു. ഇരുവരെയും നാട്ടുകാർ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.