കേരളം

kerala

ETV Bharat / state

കൊല്ലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം, മൂന്ന് പേര്‍ക്ക് പരിക്ക് - പൊലീസ്

കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

death 2  Car accident in kollam  Car accident death in kollam  കാറും ലോറിയും കൂട്ടിയിടിച്ചു  വാഹന അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു  വാഹനാപകടത്തില്‍ പരിക്ക്  കൊല്ലം വാര്‍ത്തകള്‍  കൊല്ലം ജില്ല വാര്‍ത്തകള്‍  കൊല്ലം ബൈപാസില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു  നീണ്ടകര താലൂക്കാശുപത്രി  പൊലീസ്
കൊല്ലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം, മൂന്ന് പേര്‍ക്ക് പരിക്ക്

By

Published : Aug 23, 2022, 4:42 PM IST

കൊല്ലം:കൊല്ലം ബൈപാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം പേട്ട സ്വദേശി കൃഷ്‌ണകുമാരി(82), ജാനകി(3) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഷീബ ജയദേവൻ, കൃഷ്‌ണഗാഥ, കാര്‍ ഓടിച്ചിരുന്ന ജയദേവന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

കൊല്ലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം, മൂന്ന് പേര്‍ക്ക് പരിക്ക്

ചൊവ്വാഴ്‌ച(ഓഗസ്റ്റ് 23) പുലര്‍ച്ചെ രണ്ട് മണിക്ക് കാവനാട് മുക്കാട് പാലത്തിന് സമീപമാണ് സംഭവം. ഗുരുവായൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാറും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കാര്‍ ഓടിച്ചിരുന്ന ജയദേവന്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

അപകടമുണ്ടായ ഉടന്‍ തന്നെ നാട്ടുകാരെത്തി എല്ലാവരെയും നീണ്ടകര താലൂക്കാശുപത്രിയിൽ എത്തിച്ചു. എന്നാല്‍ ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. താലൂക്കാശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്നും ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details