കേരളം

kerala

ETV Bharat / state

കാപ്പാ നിയമപ്രകാരം ഒരാൾ അറസ്റ്റില്‍ - capa arrest

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇരവിപുരം, കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ കൊലപാതകശ്രമം ഉൾപ്പടെ 10 കേസുകളുണ്ട്

കാപ്പാ നിയമം  ഒരാൾ അറസ്റ്റില്‍  ഇരവിപുരം പൊലീസ്  എബിൻ പെരേര  capa arrest  capa arrest kollam
കാപ്പാ നിയമപ്രകാരം ഒരാൾ അറസ്റ്റില്‍

By

Published : Dec 27, 2019, 8:45 PM IST

കൊല്ലം: ഇരവിപുരം പൊലീസ് കാപ്പാ നിയമപ്രകാരം ഒരാളെ അറസ്റ്റ് ചെയ്‌തു. കുപ്രസിദ്ധ ഗുണ്ട മംഗൽ പാണ്ഡെ എന്നറിയപ്പെടുന്ന എബിൻ പെരേരയെയാണ് അറസ്റ്റിലായത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇരവിപുരം, കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ കൊലപാതകശ്രമം ഉൾപ്പടെ 10 കേസുകളുണ്ട്.

ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ അജിത്കുമാറിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ നൽകിയ റിപ്പോർട്ടിന്മേലാണ് ജില്ലാ കലക്‌ടർ കരുതൽ തടങ്കലിന് ഉത്തരവ് പുറപ്പെടുവിച്ചത്. കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്‍റെ നിർദേശപ്രകാരം കൊല്ലം എ.സി.പി പ്രദീപ് കുമാർ, ഇരവിപുരം പൊലീസ് ഇൻസ്‌പെക്‌ടർ അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

ABOUT THE AUTHOR

...view details