കൊല്ലം: കൊട്ടാരക്കരയില്‍ വാഹന പരിശോധനക്കിടെ നാലു കിലോ കഞ്ചാവ് പിടികൂടി. എം.സി റോഡില്‍ വാഹന പരിശോധനക്കിടെ നിർത്താതെ പോയ ഇന്നോവയെ പിന്തുടർന്നാണ് കഞ്ചാവ് പിടികൂടിയത്. ഗോവിന്ദമംഗലം ഭാഗത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു ഇന്നോവ. വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. സീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
കൊട്ടാരക്കരയില്‍ വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി - കൊട്ടാരക്കര കഞ്ചാവ്
എം.സി റോഡില്‍ വാഹന പരിശോധനക്കിടെ നിർത്താതെ പോയ ഇന്നോവയെ പിന്തുടർന്നാണ് കഞ്ചാവ് പിടികൂടിയത്.
കൊട്ടാരക്കരയില്‍ കഞ്ചാവ് പിടികൂടി
സംഭവത്തിൽ കാർ ഉടമയായ കുളക്കട സ്വദേശിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുൻപ് കോട്ടാത്തല സ്വദേശിയായ ഒരാള്‍ തന്‍റെ കൈയില്‍ നിന്ന് വാഹനം വാടകയ്‌ക്കെടുത്തതായാണ് കാറുടമ പൊലീസിന് നൽകിയ മൊഴി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തില്‍ വ്യക്തതയുണ്ടാകൂ എന്ന് പൊലീസ് അറിയിച്ചു