കേരളം

kerala

ETV Bharat / state

പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍, സംസ്ഥാനത്ത് വ്യാപക പരിശോധന

നിരോധിത നിറങ്ങൾ ചേർത്തുണ്ടാക്കിയ പഞ്ഞിമിഠായിയാണ് കൊല്ലത്ത് നിന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പിടിച്ചെടിത്തത്

Food safety  പഞ്ഞിമിഠായി  കാന്‍സറിന് കാരണമായ റോഡമിന്‍  റോഡമിന്‍  കേരള വാർത്തകൾ  മലയാളം വാർത്തകൾ  Cancer causing rhodamine  rhodamine in cotton candy  rhodamine  cotton candy kollam  ഭക്ഷ്യ സുരക്ഷ വകുപ്പ്  food safety department  കേരള വാർത്തകൾ  മലയാളം വാർത്തകൾ
പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍

By

Published : Feb 9, 2023, 6:29 AM IST

തിരുവനന്തപുരം: കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തിയതിനാല്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് വ്യാപക പരിശോധനയ്‌ക്ക് നിർദേശം നൽകി. സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക്‌ ഫോഴ്‌സിന്‍റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്. ആരോഗ്യ മന്ത്രി വീണ ജോർജാണ് പരിശോധനയ്‌ക്ക് നിർദേശം നൽകിയത്.

നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. മിഠായി നിര്‍മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പനയ്‌ക്കായി തയ്യാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details