കൊല്ലം :അപൂർവ രോഗം ബാധിച്ച അഞ്ചല്‍ സ്വദേശിയായ ഏഴ് വയസുകാരന് രക്ത മൂലകോശ ദാതാവിനെ കണ്ടെത്താൻ പത്തനാപുരത്ത് ക്യാമ്പ് സംഘടിപ്പിച്ചു. മജ്ജ സംബന്ധമായ അപൂർവ കാൻസർ രോഗം ബാധിച്ച അഞ്ചൽ സ്വദേശിയായ ശ്രീനന്ദനുവേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ സന്നദ്ധ രക്ത മൂലകോശ ദാതാക്കളുടെ സംഘടന ധാത്രിയുമായി ചേർന്നാണ് പത്തനാപുരത്ത് ഡോണർ രജിസ്ട്രേഷൻ ക്യാമ്പ് നടത്തയത്. 18 മുതൽ 50 വയസുവരെ പ്രായമുള്ള ആരോഗ്യമുള്ള നിരവധി പേർ ക്യാമ്പില്‍ പങ്കെടുത്തു.
ശ്രീനന്ദന് രക്ത മൂലകോശ ദാതാവിനെ കണ്ടെത്താൻ പത്തനാപുരത്ത് ക്യാമ്പ് സംഘടിപ്പിച്ചു രക്ത മൂലകോശ ദാതാവിനെ ലഭിക്കാനുള്ള സാദ്ധ്യത പതിനായിരത്തിൽ ഒന്നുമുതൽ ഇരുപത് ലക്ഷത്തിലൊന്നുവരെയാണ്. ബിജു തുണ്ടിലിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്യാമ്പിന്‍റെ ഉദ്ഘാടനം പത്തനാപുരം എംഎൽഎ കെ.ബി ഗണേഷ് കുമാർ നിർവഹിച്ചു.
also read: Kerala Covid Updates | സംസ്ഥാനത്ത് ഇന്ന് കൊവിഡ് 256 പേര്‍ക്ക് ; 378 പേര്‍ക്ക് രോഗമുക്തി
പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ജോജി മാത്യു ജോർജ് സ്വാഗതം ആശംസിച്ചു. ജീവനം ഭാരവാഹികളായ പി.ജി സന്തോഷ് കുമാർ, ജവഹർ ജനാർദ്, മുഹമ്മദ് മിർസാദ്, എ.ഏം ആർ ഹാജി, ഷെരീഫ്. ധാത്രി കോ ഓര്‍ഡിനേറ്റര്‍ ദീപു, ശ്രീനന്ദന്‍റെ പിതാവ് രഞ്ജിത് എന്നിവർ സംസാരിച്ചു.