കേരളം

kerala

ETV Bharat / state

കുളത്തൂപ്പുഴ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി - കൊല്ലം

14 വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇതില്‍ 12 എണ്ണം ഒരുമിച്ചും രണ്ടെണ്ണം പ്രത്യേകവുമായാണ് കണ്ടെത്തിയത്.

കുളത്തൂപ്പുഴ റോഡരികില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി  വെടിയുണ്ടകള്‍ കണ്ടെത്തി  സിഎജി റിപ്പോര്‍ട്ട്  സംസ്ഥാന പൊലീസ്  കൊല്ലം  Bullets found in Kollam
കുളത്തൂപ്പുഴ റോഡരികില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി

By

Published : Feb 22, 2020, 7:06 PM IST

Updated : Feb 22, 2020, 7:44 PM IST

കൊല്ലം: കുളത്തൂപ്പുഴ മടത്തറ റോഡിന് സമീപം മുപ്പതടി പാലത്തിന് സമീപത്ത് നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. 14 വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇതില്‍ 12 എണ്ണം ഒരുമിച്ചും രണ്ടെണ്ണം പ്രത്യേകവുമായാണ് കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ്‌ വെടിയുണ്ടകള്‍ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കുളത്തൂപ്പുഴ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി

കൊല്ലത്ത് നിന്നെത്തുന്ന പ്രത്യേക സംഘം വെടിയുണ്ടകള്‍ പരിശോധിച്ച ശേഷം മാത്രമേ ഇത്‌ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുവെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാന പൊലീസിന്‍റെ വെടിയുണ്ടകള്‍ നഷ്ടമായെന്ന സിഎജി റിപ്പോര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വളരെ പ്രധാന്യത്തോടെയാണ് സംഭവത്തെ നോക്കിക്കാണുന്നത്.

Last Updated : Feb 22, 2020, 7:44 PM IST

ABOUT THE AUTHOR

...view details