കൊല്ലം: നാല് വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍റെ വീട്ടില്‍ നിന്നും വെടിയുണ്ടകളും ഒഴിഞ്ഞ തിരകളും കണ്ടെത്തി. അഞ്ചല്‍ അഗസ്‌ത്യകോട് ആലുവിള സ്വദേശി അമിത്തിന്‍റെ വീട്ടില്‍ നിന്നാണ് മൂന്ന് വെടിയുണ്ടകളും മൂന്ന് ഒഴിഞ്ഞ തിരകളും കണ്ടെത്തിയത്.
നാല് വര്‍ഷം മുന്‍പ് മരിച്ച ജവാന്‍റെ വീട്ടില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി - bullets found
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വീട് അടഞ്ഞു കിടക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ സഹായത്തോടെ സഹോദരന്‍ വീട് തുറന്നപ്പോഴാണ് അമിത്ത് ഉപയോഗിച്ചിരുന്ന മുറിയില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയത്.
2016 ലാണ് അമിത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. അവധിക്ക് നാട്ടില്‍ വന്ന അമിത്ത് തിരുവനന്തപുരത്തേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അടഞ്ഞു കിടന്ന വീട് അമിത്തിന്‍റെ സഹോദരന്‍ അനു പൊലീസിന്‍റെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും സഹായത്തോടെ തുറന്നപ്പോഴാണ് തിരകള്‍ കണ്ടെത്തിയത്. അമിത്ത് ഉപയോഗിച്ചിരുന്ന മുറിയില്‍ കവറില്‍ കെട്ടിയ നിലയില്‍ എം80 വിഭാഗത്തിലുള്ള തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ചല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. തുടര്‍ന്ന് ശാസ്‌ത്രീയ വിദഗ്‌ധരും ബാലസ്റ്റിക് വിഭാഗവും എത്തി തെളിവുകള്‍ ശേഖരിച്ചു.