കേരളം

kerala

ETV Bharat / state

കുണ്ടറയില്‍ സഹോദരി ഭര്‍ത്താവ്‌ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു - brother-in-law kills sister in kundara

വീട്ടില്‍ നിന്നും ഇറങ്ങണമെന്ന് ആവശപ്പെട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ലാല്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

കുണ്ടറ കൊലപാതകം  സഹോദരി ഭര്‍ത്താവ്‌ യുവതിയെ കൊന്നു  കഴുത്ത് ഞെരിച്ച് കൊലപാതകം  കേരള ക്രൈം വാര്‍ത്തകള്‍  കൊല്ലത്ത് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു  kollam latest news  kundara murder case  kollam crime news  brother-in-law kills sister in kundara  kollam crime rate
കുണ്ടറയില്‍ സഹോദരി ഭര്‍ത്താവ്‌ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു

By

Published : Dec 19, 2021, 2:18 PM IST

കൊല്ലം: കുണ്ടറയില്‍ യുവതിയെ സഹോദരി ഭര്‍ത്താവ്‌ കഴുത്ത് ഞെരിച്ച് കൊന്നു. പേരയം സ്വദേശി രാധിക (49) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരി ഭര്‍ത്താവ്‌ ലാല്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്തിയിരുന്ന രാധിക മുളവനയിലെ സ്വന്തം വീട്ടില്‍ സഹോദരിക്കും സഹോദരിയുടെ ഭര്‍ത്താവിനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ മുളവന സ്വദേശിയായ 30 വയസുള്ള പ്രവീണ്‍ എന്ന യുവാവുമായി രാധിക അടുപ്പത്തിലായി.

ഇതിനെ രാധികയുടെ സഹോദരി ചോദ്യം ചെയ്‌തിരുന്നു. ഈ ബന്ധത്തെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പ്രവീണ്‍ രാധികയുടെ സഹോദരിയെ ആക്രമിച്ചു.

ഇതിനെതിരെ നല്‍കിയ പരാതിയില്‍ കുണ്ടറ പൊലീസ് പ്രവീണിനെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ്‌ ചെയ്‌തു. പിടിയിലാകുന്നതിന് മുന്‍പ് രാധികയെ പ്രവീണ്‍ സമീപത്തെ ക്ഷേത്രത്തില്‍ വെച്ച് വിവാഹം ചെയ്‌തിരുന്നു.

Also Read: വിഴിഞ്ഞം പോക്സോ കേസിൽ ഒരു വർഷത്തിനുശേഷം പ്രതി അറസ്‌റ്റിൽ

പ്രവീണ്‍ റിമാന്‍ഡിലായതോടെ വീട്ടില്‍ നിന്നും ഇറങ്ങണമെന്ന് സഹോദരിയോടും സഹോദരി ഭര്‍ത്താവിനോടും രാധിക ആവശ്യപ്പെട്ടു. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാധികയുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് ലാല്‍ കൊല നടത്തിയത്. കൊല നടന്ന സമയം വീട്ടില്‍ ആരുമില്ലായിരുന്നെന്നാണ് ലാലിന്‍റെ മൊഴി. മൃതദേഹം കൊല്ലം ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details