കേരളം

kerala

ETV Bharat / state

Village Assistant Arrested In Bribe Case: 'പോക്കുവരവ് ചെയ്‌ത രേഖ നൽകണമെങ്കിൽ 10,000 രൂപ നൽകണം'; വില്ലേജ് അസിസ്റ്റന്‍റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

Kollam Bribe Case: കൊല്ലം തിങ്കൾക്കരിയ്‌ക്കം വില്ലേജ് അസിസ്റ്റന്‍റ് സുജിമോൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍റെ പിടിയിൽ.

Villege officer  Village Assistant Arrested In Bribe Case  Village Assistant Bribe Case  Bribe Case arrest  kollam thinkalkarikkam bribe  വില്ലേജ് അസിസ്റ്റന്‍റ് കൈക്കൂലി  വില്ലേജ് അസിസ്റ്റന്‍റ് കൈക്കൂലി കേസിൽ പിടിയിൽ  കൈക്കൂലി കേസ് കൊല്ലം തിങ്കൾക്കരിയ്‌ക്കം  Bribe Case Village Assistant Arrested  കൈക്കൂലി
Village Assistant Arrested In Bribe Case

By ETV Bharat Kerala Team

Published : Sep 28, 2023, 9:19 AM IST

Updated : Sep 28, 2023, 1:28 PM IST

വില്ലേജ് അസിസ്റ്റന്‍റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

കൊല്ലം: വില്ലേജ് അസിസ്റ്റന്‍റിനെ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടി വിജിലൻസ് സംഘം (Village Assistant Arrested In Bribe Case). കൊല്ലം തിങ്കൾക്കരിയ്‌ക്കം വില്ലേജ് അസിസ്റ്റന്‍റ് സുജിമോനാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍റെ പിടിയിലായത് (Kollam Bribe Case). ഏരൂർ ജങ്‌ഷനിൽ വച്ച് പരാതിക്കാരനിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സുജിമോൻ കൊല്ലം വിജിലൻസിന്‍റെ പിടിയിലായത്.

പരാതിക്കാരനായ തിങ്കൾക്കരിയ്‌ക്കം സ്വദേശി ഷാജിയുടെ സഹോദരിയുടെ വസ്‌തു പോക്കുവരവ് ചെയ്‌ത രേഖ നൽകണമെങ്കിൽ 10,000 രൂപ നൽകണമെന്നായിരുന്നു സുജിമോൻ ആവശ്യപ്പെട്ടത്. പലതവണ ഷാജിയുടെ സഹോദരി സമീപിച്ചെങ്കിലും പോക്കുവരവിന്‍റെ രേഖകൾ നൽകാൻ സുജിമോൻ തയ്യാറായില്ല. തുടർന്ന് ഷാജി വിജിലൻസിനെ സമീപിക്കുകയായിരുന്നു.

വില്ലേജ് അസിസ്റ്റന്‍റ് സുജിമോൻ ഇടനിലക്കാരന്‍റെ സഹായത്തോടെയാണ് പണം കൈപ്പറ്റിയത്. ഇടനിലക്കാരനായ ഏരൂർ സ്വദേശി വിജയനെയും വിജിലൻസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിങ്കൾ കരിയ്ക്കും വില്ലേജ് ഓഫിസിൽ കൈക്കൂലി നൽകാതെ ഒരു കാര്യം നടക്കാറില്ലന്നും ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി പരാതി ലഭിച്ചിട്ടുള്ളതായി കൊല്ലം വിജിലൻസ് ഡിവൈഎസ്‌പി എസ് സജാദ് പറഞ്ഞു.

പുനലൂർ താലൂക്ക് ഓഫിസിന്‍റെ പരിധിയിൽ കൈക്കൂലിക്കാരുടെ വാഴ്‌ചയാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. വില്ലേജ് ഓഫിസുകളിലെ ജീവനക്കാർ കൈക്കൂലി വാങ്ങുന്നതിന്‍റെ വിഹിതം പുനലൂർ താലൂക്ക് ഓഫിസിലെ അധികാരികൾക്കും നൽകുന്നതായും ആരോപണം ഉയരുന്നുണ്ട്.

Also read:CM Pinarayi On Health Minister Staff Bribe Allegation പേഴ്‌സണൽ സ്റ്റാഫിന്‍റെ കൈക്കൂലി: പൊലീസ് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം: ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം (Health Minister Staff Bribe Allegation) ഉയർന്നുവന്നിരുന്നു. എൻഎച്ച്എം ഡോക്‌ടർ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയത്. മകന്‍റെ ഭാര്യക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിന് പണം നൽകിയ എന്നാണ് പരാതിക്കാരനായ ഹരിദാസൻ പറയുന്നത്.

അഞ്ച് ലക്ഷം രൂപ ​ഗഡുക്കളായി നൽകാൻ ആവശ്യപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. അതേസമയം, ഇയാള്‍ ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫിസറായി ഹോമിയോ വിഭാഗത്തിലാണ് നിയമനം വാഗ്‌ദാനം ചെയ്‌തതെന്നും ആരോപണം ഉണ്ട്.

സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ് (Veena George) രംഗത്തെത്തി. പേഴ്‌സണൽ അസിസ്‌റ്റന്‍റ് (Personal Assistant Bribe Allegation) അഖില്‍ മാത്യു തന്‍റെ ബന്ധുവല്ലെന്നും ആര്‍ക്കും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പ്രതികരിച്ചു. വിഷയം പൊലീസ് ശാസ്ത്രീയമായി അന്വേഷിക്കും. കുറ്റം ചെയ്‌താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Also read:Veena George On Staff Bribe Allegation: 'നിയമനത്തിന് പണം വാങ്ങിയെന്ന പരാതി വസ്‌തുതാവിരുദ്ധം, ആരോപണവിധേയനോട് വിശദീകരണം തേടി': വീണ ജോർജ്

Last Updated : Sep 28, 2023, 1:28 PM IST

ABOUT THE AUTHOR

...view details