കൊല്ലം: ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് 16കാരന്‍ കുഴഞ്ഞ് വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശി അജയ് സീന ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
ലോകകപ്പ് വിജയാഘോഷത്തിനിടെ 16കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു - kollam news updates
കൊല്ലത്ത് ലോകകപ്പ് വിജയാഘോഷത്തിനിടെ കോട്ടയ്‌ക്കകം സ്വദേശിയായ 16 കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു.
കുഴഞ്ഞ് വീണ് മരിച്ച അക്ഷയ്(16)
ലോകകപ്പ് വിജയാഘോഷത്തിന്‍റെ ബാന്‍ഡ് മേളത്തോടൊപ്പം പോകുമ്പോള്‍ ലാല്‍ ബഹദൂര്‍ ശാസ്‌ത്രി സ്‌റ്റേഡിയത്തിന് മുന്നിലെത്തിയതോടെ ക്ഷീണം തോന്നിയ അക്ഷയ് റോഡരികിലിരിക്കുകയും തുടര്‍ന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ അക്ഷയ്‌യെ കൊല്ലം ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ. അര്‍ജന്‍റീനയുടെ കടുത്ത ആരാധകനായിരുന്നു അക്ഷയ്.
Last Updated : Dec 19, 2022, 3:36 PM IST