കേരളം

kerala

ETV Bharat / state

വീണ്ടും അധികൃതരുടെ അനാസ്ഥ; കൊല്ലത്തും കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി

കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. കൊവിഡ് ബാധിച്ച് മരിച്ച ആളായതിനാൽ മുഖം പരിശോധിക്കാതെ സംസ്കാരവും നടന്നു. തിരുവനന്തപുരത്തും പാലക്കാടും മുൻപ് ഇത്തരത്തിൽ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.

കൊവിഡ്  മൃതദേഹം  കൊല്ലത്ത് കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി  Covid 19  BODY OF COVID PATIENT CHANGED IN KOLLAM  COVID  COVID PATIENT  KOLLAM DISTRICT HOSPITAL  കൊല്ലം ജില്ലാ ആശുപത്രി  എൻ കെ പ്രേമചന്ദ്രൻ
വീണ്ടും അധികൃതരുടെ അനാസ്ഥ; കൊല്ലത്തും കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി

By

Published : May 21, 2021, 12:41 AM IST

കൊല്ലം: രേഖകൾ കൃത്യമായി പരിശോധിക്കാതെ കൊല്ലം ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറിനൽകി. കൊവിഡ് ബാധിച്ച് മരിച്ച ആളായതിനാൽ മുഖം പരിശോധിക്കാതെ സംസ്കാരവും നടന്നു. കിളികൊല്ലൂർ കന്നിമേൽചേരി കണിയാംപറമ്പിൽ ശ്രീനിവാസന്‍റെ (75) മൃതദേഹമാണ് ആശുപത്രി അധികൃതരുടെ വീഴ്ച കാരണം കൊല്ലം കച്ചേരി പൂത്താലിൽ വീട്ടിൽ സുകുമാരന്‍റെ (78 )ബന്ധുക്കൾ കൊണ്ടുപോയി സംസ്കരിച്ചത്. മുൻപ് തിരുവനന്തപുരത്തും പാലക്കാടും സമാന സംഭവം ഉണ്ടായിട്ടുണ്ട്.

വീണ്ടും അധികൃതരുടെ അനാസ്ഥ; കൊല്ലത്തും കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി
കൊവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്ന ശ്രീനിവാസൻ അസുഖം മൂർച്ഛിച്ചതോടെ ബുധനാഴ്ച വൈകിട്ട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് മരിച്ചത്. മോർച്ചറയിലെ നാലാം നമ്പർ ബ്ലോക്കിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെ ബന്ധുക്കൾ ഏറ്റുവാങ്ങാനെത്തി. രജിസ്റ്ററിലെ രേഖകൾ പ്രകാരം ശ്രിനിവാസന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസർ പരിശോധിച്ചപ്പോൾ കാലിയായിരുന്നു. പക്ഷെ സുകുമാരന്‍റെ മൃതദേഹം അധികമായി കണ്ടെത്തി. മൃതദേഹം മാറി നൽകിയെന്ന് സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതർ ഉടൻ തന്നെ സുകുമാരന്‍റെ ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും തൊട്ടു മുൻപ് മുളങ്കാടകം ശ്മശാനത്തിൽ സംസ്കാരം കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നീട് ആശുപത്രി അധികൃതർ ഇടപെട്ട് ശ്മാശനമത്തിൽ നിന്നും ശ്രീനിവാസന്‍റെ ചിതാംഭസ്മം ബന്ധുക്കൾക്ക് വാങ്ങിനൽകി.

READ MORE:മൃതദേഹം കാണാതായ സംഭവം; മാറിപ്പോയതെന്ന്‌ ആശുപത്രി അധികൃതര്‍

രജിസ്റ്ററിലെ നമ്പർ രേഖപ്പെടുത്തിയ ടോക്കൾ കെട്ടിയാണ് മൃതദേഹങ്ങൾ മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിക്കുന്നത്. ബന്ധുക്കൾ ഏറ്റുവാങ്ങാൻ എത്തുമ്പോൾ ടോക്കൺ നമ്പർ രജിസ്റ്ററിൽ ഒത്തുനോക്കിയാണ് മൃതദേഹം കൈമാറുന്നത്. പൊലീസ് സർജൻ, നഴ്സിംഗ് അസിസ്റ്റന്‍റ് എന്നിവർക്കാണ് മോർച്ചറിയിൽ ഇത്തരം കാര്യങ്ങളുടെ ചുമതല. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പ്രത്യേക ഷീറ്റ് ഉപയോഗിച്ചാണ് പൊതിയുന്നത്. എന്നാൽ മുഖം വ്യക്തമായി കാണാൻ കഴിയുന്ന തരത്തിൽ മുഖത്തിന്‍റെ ഭാഗത്ത് ഗ്ലാസുണ്ട്. സുകുമാരന്‍റെ ബന്ധുക്കൾ എത്തിയപ്പോൾ ടോക്കണും രജിസ്റ്ററും ഒത്തുനോക്കാതെ മൃതദേഹം കൈമാറിയതാണ് പ്രശ്നം സൃഷ്ടിച്ചത്. എന്നാൽ സുകുമാരന്‍റെ ബന്ധുക്കൾ മുഖം നോക്കി സ്ഥിരീകരിച്ച ശേഷമാണ് മൃതദേഹം കൊണ്ടുപോയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

READ MORE:പാലക്കാടും മൃതദേഹം മാറി നൽകി; വീഴ്‌ച സമ്മതിച്ച് ആശുപത്രി അധികൃതര്‍

എന്നാൽ മോര്‍ച്ചറി സൂക്ഷിപ്പ്കാരുടെ ഭാഗത്ത് നിന്നും വലിയ വീഴ്‌ച സംഭവിച്ചതായി ആശുപത്രിയിലെത്തിയ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
വീഴ്‌ച സംഭവിച്ച വിവരം ജില്ലാകലക്ടറെയും പൊലീസിനെയും അറിയിച്ചെന്നും ഡി എം ഒക്കും പരാതി നല്‍കാനാണ് തീരുമാനമെന്നും ഇരുവരുടെയും ബന്ധുക്കൾ അറിയിച്ചു.

ABOUT THE AUTHOR

...view details