കേരളം

kerala

ETV Bharat / state

Video | നീണ്ടകരയില്‍ ശക്തമായ തിരകളില്‍ ഉലഞ്ഞ് ബോട്ട്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു, രക്ഷകരായി പിന്നാലെയെത്തിയവര്‍ - boat accident

ട്രോളിംഗ് നിരോധനം മാറിയതോടെ കടലില്‍ പോയ ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്

നീണ്ടകര ബോട്ടപകടം  അഴീക്കൽ ബോട്ടപകടം  നീണ്ടകര ബോട്ടപകടം വീഡിയോ  kollam boat accident  boat accident  neendakara boat accident video
നീണ്ടകരയില്‍ തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു; കടലില്‍ വീണവരെ രക്ഷിച്ചത് പിന്നാലെയെത്തിയ ബോട്ടുകാര്‍

By

Published : Aug 1, 2022, 9:34 PM IST

കൊല്ലം :നീണ്ടകര അഴിമുഖത്ത് ബോട്ട് ശക്തമായ തിരകളില്‍പ്പെട്ടു. 4 മത്സ്യതൊഴിലാളികൾ കടലിൽ തെറിച്ചുവീണെങ്കിലും ഇവരെ രക്ഷപ്പെടുത്തി. പിന്നാലെ വന്ന മറ്റൊരു ബോട്ടിലെ മത്സ്യതൊഴിലാളികളാണ് കടലിൽ വീണവരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. ഇന്ന് (01-08-2022) വൈകീട്ട് 5:30ഓടെയായിരുന്നു സംഭവം.

നീണ്ടകരയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് ശക്തമായ തിരയില്‍പ്പെട്ടു

കൊല്ലം അഴീക്കൽ തുറമുഖത്തും സമാനമായ രീതിയിൽ സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അഴീക്കലില്‍ ബോട്ടില്‍ നിന്ന് തെറിച്ച് കടലില്‍ വീണ മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിയാണ് രക്ഷപ്പെട്ടത്. ചേറ്റുവയിൽ നിന്ന് മീൻ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികളായിരുന്നു ഇവര്‍.

ശക്തമായ മഴയെ തുടർന്ന് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ട്രോളിംഗ് നിരോധനം മാറിയതോടെ നിരവധി ബോട്ടുകളാണ് ഇന്ന് കടലിൽ ഇറങ്ങിയത്.

ABOUT THE AUTHOR

...view details