കേരളം

kerala

ETV Bharat / state

ഇടത് സ്ഥാനാർഥിയുടെ പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്‌ത യുവാവിന് നേരെ ആക്രമണം - Blade attack young man BJP LDF clash

ആക്രി വിൽപ്പനകാരനായ പുന്തലത്താഴം സ്വദേശി രഞ്ജിത്തിനെയാണ് വീടുകയറി ആക്രമിച്ചത്.

ആക്രി വിൽപ്പനകാരൻ  അക്രമി സംഘം  ബ്ലെയിഡ് ആക്രമണം  ബിജെപി പ്രവർത്തകർ  Blade attack young man BJP LDF clash  Blade attack young man BJP LDF clash kollam
ഇടത് സ്ഥാനാർഥിയുടെ പോസ്റ്റർ നശിപിച്ചത് ചോദ്യം ചെയ്‌ത യുവാവിന് നേരെ ബ്ലെയിഡ് ആക്രമണം

By

Published : Apr 9, 2021, 8:57 PM IST

കൊല്ലം:പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്‌ത യുവാവിന് നേരെ ബ്ലെയിഡ് ആക്രമണം. ആക്രി വിൽപ്പനകാരനായ പുന്തലത്താഴം സ്വദേശി രഞ്ജിത്തിനെയാണ് വീടുകയറി ആക്രമിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച രഞ്ജിത്തിൻ്റെ ഭാര്യക്കും മർദനമേറ്റു.

ഇടത് സ്ഥാനാർഥിയുടെ പോസ്റ്റർ നശിപിച്ചത് ചോദ്യം ചെയ്‌ത യുവാവിന് നേരെ ബ്ലെയിഡ് ആക്രമണം

ഇരവിപുരം ഇടതുമുന്നണി സ്ഥാനാർഥി എം നൗഷാദിൻ്റെ പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്‌തതാണ് ആക്രമണത്തിൽ കലാശിച്ചത്. മുൻപും ഒരു വിഭാഗം യുവാക്കൾ തന്നെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയതതായി രഞ്ജിത്ത് പറഞ്ഞു. ഇരുവരെയും കൊല്ലം എൻഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ABOUT THE AUTHOR

...view details