പിണറായി സരിത കോര്‍പ്പറേഷനായി പിഎസ്‌സി മാറിയെന്ന് ബിജെപി - ജി.രാമൻ നായർ
സ്വന്തക്കാരെ തിരുകിക്കയറ്റി പിഎസ്‌സിയെ സര്‍ക്കാര്‍ നോക്കുകുത്തിയായി മാറ്റിയെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ജി.രാമൻ നായർ ആരോപിച്ചു.
![പിണറായി സരിത കോര്‍പ്പറേഷനായി പിഎസ്‌സി മാറിയെന്ന് ബിജെപി BJP state vice president says PSC has become Pinarayi Saritha Corporation BJP state vice president PSC Pinarayi Saritha Corporation G Raman Nair പിണറായി സരിത കോര്‍പ്പറേഷനായി പിഎസ്‌സി മാറിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് പിണറായി സരിത കോര്‍പ്പറേഷന്‍ പിണറായി സരിത കോര്‍പ്പറേഷനായി പിഎസ്‌സി മാറി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ജി.രാമൻ നായർ പിഎസ്‌സി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10559465-45-10559465-1612871794549.jpg)
കൊല്ലം: പിണറായി സരിത കോർപ്പറേഷനായി കേരളത്തിലെ പി.എസ്.സി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ജി.രാമൻ നായർ പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ബി ജെ.പിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തക്കാരെ തിരുകികയറ്റുന്ന പി.എസ്.സി യെ നോക്കുകുത്തിയാക്കി മാറ്റിയിരിക്കുകയാണ് സർക്കാറെന്നും രാമൻ നായർ വിമര്‍ശിച്ചു. ആശ്രാമം ലിങ്ക് റോഡിൽ നിന്നും ആരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു.