കൊല്ലം :സംസ്ഥാനത്തെ ഇടത്-വലത് ഭരണ പ്രതിപക്ഷ മുന്നണികൾ തീവ്രവാദികളുമായി കൈകോർത്തിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്‌ണൻ. കേരളം ഭരിച്ചവരും ഭരിക്കുന്നവരും ജിഹാദി തീവ്രവാദത്തിന് ഒത്താശ ചെയ്യുകയും അവരെ ഭയക്കുകയും ചെയ്യുന്നുവെന്ന് എ.എൻ രാധാകൃഷ്‌ണൻ പറഞ്ഞു.
ഇസ്ലാമിക തീവ്രവാദത്തിനെതിരെ ബിജെപി കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനകീയ മുന്നേറ്റ മാർച്ച് കൊല്ലം കലക്‌ടറേറ്റിന് മുന്നിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇടത്-വലത് മുന്നണികൾ ജിഹാദി തീവ്രവാദത്തിന് ഒത്താശ ചെയ്യുന്നു: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് Also Read: Adoption Row : അനുപമയുടെ പിതാവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കോടതി
മുസ്ലിം ജിഹാദികളാൽ കൊല ചെയ്യപ്പെട്ട ബിജെപി പ്രവർത്തകൻ സഞ്ജിത്തിന്‍റെ വീട്ടിൽ സ്ഥലം എംപിയോ എംഎൽഎയോ ഇതുവരെ സന്ദർശിക്കാത്തത് ഭയം മൂലമാണ്. ഇടത് വിദ്യാർഥി സംഘടനാ നേതാവ് ആയിരുന്ന അഭിമന്യുവിനെ വധിച്ച കേസിലെ പ്രതികൾ എസ്‌ഡിപിഐ ഭീകരരാണെന്ന് തുറന്നുപറയാൻ മുഖ്യമന്ത്രിക്ക് ഉൾഭയമാണ്.
ഫെഡറൽ സംവിധാനത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കേന്ദ്രത്തിന് ഇടപെടേണ്ടി വരുമെന്നും പൊലീസ് കേവലം സിപിഎമ്മിന്‍റെ കുഴലൂത്തുകാരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.