കൊല്ലം: കെ.എസ്.ഇ.ബി അധിക തുക ഈടാക്കുന്നതായി ആരോപിച്ച് കൊട്ടാരക്കര വൈദ്യുതി ഭവന് മുമ്പില്‍ ബി.ജെ.പി പ്രതിഷേധം. മൺചട്ടിയിൽ ഭിക്ഷ യാചിച്ചായിരുന്നു പ്രതിഷേധം.
വൈദ്യുതി ഭവന് മുമ്പില്‍ ഭിക്ഷ യാചിച്ച് പ്രതിഷേധം - കൊട്ടാരക്കര ബി.ജെ.പി പ്രതിഷേധം
സർക്കാർ കെ.എസ്.ഇ.ബിയുടെ മറവിൽ പകൽകൊള്ള നടത്തുകയാണെന്ന് ബി.ജെ.പി ആരോപിച്ചു
![വൈദ്യുതി ഭവന് മുമ്പില്‍ ഭിക്ഷ യാചിച്ച് പ്രതിഷേധം bjp protest kottarakkara electricity office kottarakkara electricity office electricity bill latest news വൈദ്യുതി ഭവന് മുമ്പില്‍ പ്രതിഷേധം കൊട്ടാരക്കര ബി.ജെ.പി പ്രതിഷേധം കൊട്ടാരക്കര വൈദ്യുതി ഭവന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7623084-thumbnail-3x2-bjp.jpg)
ബി.ജെ.പി പ്രതിഷേധം
വൈദ്യുതി ഭവന് മുമ്പില്‍ ഭിക്ഷ യാചിച്ച് ബി.ജെ.പി പ്രതിഷേധം
പത്തുപൈസ കറന്‍റ് ചാർജ് വർധിപ്പിച്ചതിന്‍റെ പേരിൽ സമരം നടത്തിയ പാർട്ടിയാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സർക്കാർ കെ.എസ്.ഇ.ബിയുടെ മറവിൽ പകൽകൊള്ള നടത്തുകയാണെന്നും ശ്രീകുമാര്‍ ആരോപിച്ചു. തീവെട്ടി കൊള്ളയിൽ നിന്നും സർക്കാർ പിന്മാറുന്നത് വരെ ശക്തമായ സമര പരിപാടികൾ തുടരുമെന്ന് കൊട്ടാരക്കര നിയോജകമണ്ഡലം കമ്മറ്റി അറിയിച്ചു.