കൊല്ലം:വൈസ് ചാന്‍സലര്‍മാരുടെ വിഷയത്തില്‍ സുപ്രീകോടതി വിധി മാനിച്ച് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമപരമായി ഇടപെടണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ്. നിയമപരമായ വിഷയത്തെ നിയമപരമായി നേരിടുന്നതിന് പകരം മുഖ്യന്ത്രി ഗവർണറെ അപമാനിക്കുകയാണെന്നും കോട്ടയത്തെ വാര്‍ത്താസമ്മേളനത്തില്‍ കൃഷ്‌ണദാസ് പറഞ്ഞു. ഗവര്‍ണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
'ആഭ്യന്തരം നാഥനില്ല കളരി, കേരള ചരിത്രത്തിലെ പരാജിതനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍': പി.കെ കൃഷ്‌ണദാസ്
വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ നിയമപരമായി ഇടപെടുന്നതിന് പകരം ഗവര്‍ണറെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പി.കെ കൃഷ്‌ണദാസ്
ഗവര്‍ണര്‍ക്കെതിരെ മന്ത്രിമാര്‍ വരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും കൃഷ്‌ണദാസ് പറഞ്ഞു.
കിളികൊല്ലൂർ സംഭവം പോലെ പൊലീസ് സേനയ്ക്ക് അപമാനകരമായ സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കുകയാണ്. കേരളത്തിന്‍റെ ചരിത്രത്തില്‍ ഇത്രയും പരാജിതനായ മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്ന് കൃഷ്‌ണദാസ് കുറ്റപ്പെടുത്തി.
പൊലീസ് സംഘടനകളാണ് ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത്. ആഭ്യന്തര വകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കൃഷ്‌ണദാസ് പറഞ്ഞു.