കൊല്ലം: അഞ്ചലില്‍ ആയുഷ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറെ ബിജെപി നേതാവ് മര്‍ദിച്ചതായി പരാതി. കുരുവിക്കോണത്തുള്ള ആശുപത്രിയിലെ ഡോക്‌ടര്‍ ബി. ഷെറിസിയെ ബി.ജെ.പി നേതാവായ വാര്‍ഡ് മെമ്പര്‍ അജികുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയം കയ്യേറ്റം ചെയ്തതായാണ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ ആശുപത്രിലെത്തിയ അജിത്കുമാർ തന്നെ അസഭ്യം പറയുകയും കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചു വാങ്ങി എറിയുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നും ഡോക്ടർ ആരോപിക്കുന്നു.
ക്ലിനിക്കിന്‍റെ ഉദ്‌ഘാടനത്തിന് ക്ഷണിച്ചില്ല; ഡോക്‌ടര്‍ക്ക് ബിജെപി നേതാവിന്‍റെ മര്‍ദനമെന്ന് പരാതി - കൊല്ലം വാര്‍ത്തകള്‍
കൊവിഡ് 19നെ തുടര്‍ന്ന് ആശുപത്രിയിൽ ആരംഭിച്ച ക്ലിനിക്കിന്‍റെ ഉദ്ഘാടനം മെമ്പറുടെ സൗകര്യപ്രദം നടത്താത്തതിലുള്ള വിരോധമാണ് മർദന കാരണമെന്ന് ഡോക്ടറുടെ പരാതിയിൽ പറയുന്നു.
![ക്ലിനിക്കിന്‍റെ ഉദ്‌ഘാടനത്തിന് ക്ഷണിച്ചില്ല; ഡോക്‌ടര്‍ക്ക് ബിജെപി നേതാവിന്‍റെ മര്‍ദനമെന്ന് പരാതി BJP leader beaten doctor news kollam latest news കൊല്ലം വാര്‍ത്തകള്‍ പ്രാഥമികാരോഗ്യകേന്ദ്രം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6851628-thumbnail-3x2-klm.jpg)
കൊവിഡ് 19നെ തുടര്‍ന്ന് ആശുപത്രിയിൽ ആരംഭിച്ച ക്ലിനിക്കിന്‍റെ ഉദ്ഘാടനം മെമ്പറുടെ സൗകര്യപ്രദം നടത്താത്തതിലുള്ള വിരോധമാണ് മർദന കാരണമെന്ന് ഡോക്ടറുടെ പരാതിയിൽ പറയുന്നു. ചടങ്ങിലേക്ക് ക്ഷണിച്ചപ്പോള്‍ രണ്ട് ദിവസത്തേക്ക് മാറ്റിവയ്ക്കണം എന്നാല്‍ മാത്രമേ പങ്കെടുക്കുവാന്‍ കഴിയുവെന്ന് അജിത്‌കുമാർ പറഞ്ഞിരുന്നതായും ഡോക്ടർ അറിയിച്ചു. ആരോഗ്യ വകുപ്പ് നിർദേശ പ്രകാരം അടിയന്തരമായി നടപ്പിലാക്കേണ്ടതായതിനാൽ ഗ്രാപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നിര്‍ദേശപ്രകാരം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മരുന്ന് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.
ആയുഷ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വനിതാ കമ്മിറ്റിയുടെ കൊല്ലം ജില്ലാ കമ്മിറ്റി കണ്‍വീനറുമാണ് ഡോ. ബി. ഷെറീസി. അഞ്ചല്‍ പഞ്ചായത്ത് കമ്മിറ്റി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, കൊട്ടാരക്കര റൂറല്‍ എസ്.പി, അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.