കൊല്ലം: ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പങ്കും അന്വേഷിക്കണമെന്ന് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ.
പീഡന പരാതിയിൽ കോടിയേരിയുടെ പങ്കും അന്വേഷിക്കണം; ബിന്ദു കൃഷ്ണ - ബിന്ദു കൃഷ്ണ
കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ചിന്നക്കട റസ്റ്റ് ഹൗസിനു മുന്നിൽ നിന്ന് പ്രതിഷേധ പ്രകടനം നടത്തി
ബിന്ദു കൃഷ്ണ
കേസിൽ കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ചിന്നക്കട റസ്റ്റ് ഹൗസിനു മുന്നിൽ നിന്ന് പ്രതിഷേധ പ്രകടനം നടത്തി.എന്നാൽ ബിനോയ് കോടിയേരിയെ സഹായിക്കില്ലെന്നും ഈ കാര്യം തനിക്ക് അറിവില്ലാത്തതാണെവന്നും കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ബിനോയിക്കെതിരായ പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. സംഭവത്തിന്‍റെ നിജസ്ഥിതി കോടതി പരിശോധിക്കട്ടെയെന്നും കോടിയേരി മാധ്യമങ്ങളെ അറിയിച്ചു.
Last Updated : Jun 25, 2019, 12:03 AM IST