കൊല്ലം:കർഷക വിരുദ്ധ ഓർഡിനൻസ് കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് കൊല്ലം ഡി.സി.സി.പ്രസിഡന്‍റ് ബിന്ദുകൃഷ്ണ. ദേശീയ മത്സ്യതൊഴിലാളി കോൺഗ്രസ് കർഷകരുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊല്ലത്ത് നടത്തിയ പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. രാജ്യത്തിന്‍റെ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ശേഖരിക്കുവാനും വിതരണം ചെയ്യുവാനും കുത്തകകൾക്ക് അനുവാദം നൽകുന്ന കർഷക വിരുദ്ധ ഓർഡിനൻസ് പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.
കർഷക വിരുദ്ധ ഓർഡിനൻസ് കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ബിന്ദുകൃഷ്ണ - കർഷക വിരുദ്ധ ഓർഡിനൻസ്
രാജ്യത്തിന്‍റെ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ശേഖരിക്കുവാനും വിതരണം ചെയ്യുവാനും കുത്തകകൾക്ക് അനുവാദം നൽകുന്ന കർഷക വിരുദ്ധ ഓർഡിനൻസ് പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു
കർഷക വിരുദ്ധ ഓർഡിനൻസ് കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ബിന്ദുകൃഷ്ണ
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എ.ഷാനവാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തി. മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ബിജു ലൂക്കോസ്, അഖിലേന്ത്യാ സെക്രട്ടറി ജി.ലീലാകൃഷ്ണൻ, ആർ.രാജ പ്രീയൻ, എ.സി. ജോസ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നല്‍കി.