കൊല്ലം: കൊല്ലം നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. ബിന്ദുകൃഷ്ണ നാമനിർദേശ പത്രിക സമർപ്പിച്ചു. കൊല്ലം കലക്ട്രേറ്റിലെ അസിസ്റ്റൻ്റ് ഡെവലപ്പ്മെൻ്റ് കമ്മിഷ്ണർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ശങ്കർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം യു.ഡി.ഫ് പ്രവർത്തകർക്കൊപ്പമെത്തിയാണ് ബിന്ദുകൃഷ്ണ നാമനിർദേശ പത്രിക സമർപ്പിച്ചത്.
അഡ്വ. ബിന്ദുകൃഷ്ണ കൊല്ലത്ത് നാമനിർദേശം നല്‍കി
ശങ്കർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം യുഡിഫ് പ്രവർത്തകർക്കൊപ്പം എത്തിയാണ് ബിന്ദുകൃഷ്ണനാമനിർദേശ പത്രിക സമർപ്പിച്ചത്.
കഴിഞ്ഞ അഞ്ച് കൊല്ലം എം.എൽ.എയുടെ സാന്നിധ്യം കൊല്ലത്തെ ജനങ്ങൾക്കുണ്ടായിട്ടില്ലന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. വല്ലപ്പോഴും വന്ന് പോകുന്ന ഒരു അതിഥി മാത്രമാണ് മുകേഷ് എം.എൽ.എ. പ്രസ്താവനകളിലും പരസ്യത്തിലും മാത്രമാണ് എം.എൽ.എയുടെ വികസന നേട്ടം. കൊല്ലം മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങൾക്ക് 2016ലെ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിച്ചിട്ടിലെന്നും അവർ പറഞ്ഞു.
മുകേഷ് എം.എൽ.എ പറയുന്നത് മണ്ഡലത്തിൽ 1333 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നാണ്. ഈ കോടികണക്കിന് രൂപയുടെ വികസനങ്ങൾ മണ്ഡലത്തിൽ കാണാനില്ലെന്നും ഈ കോടികൾ എങ്ങോട്ട് പോയെന്ന് അന്വേഷിക്കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.