കേരളം

kerala

ETV Bharat / state

പിണറായി വിജയന്‍റേത് വിശക്കുന്നവന്‍റെ വായിൽ മണ്ണ് വാരി ഇടുന്ന ഭരണമെന്ന് ബിന്ദുകൃഷ്ണ - പിണറായി വിജയന്‍

വിലക്കയറ്റം മൂലം കേരളത്തിലെ അടുപ്പുകളിൽ തീ പുകയാത്ത ദിനങ്ങളാണെന്നും ബിന്ദു കൃഷ്ണ

bindhu krishna against pinarayi  പിണറായി വിജയന്‍  ബിന്ദുകൃഷ്ണ
പിണറായി വിജയന്‍റേത് വിശക്കുന്നവന്‍റെ വായിൽ മണ്ണ് വാരി ഇടുന്ന ഭരണമെന്ന് ബിന്ദുകൃഷ്ണ

By

Published : Dec 5, 2019, 8:01 PM IST

കൊല്ലം: വിശന്നു കരയുന്ന വായിലേക്ക് മണ്ണ് വാരിയിട്ടു തിന്നുവാൻ പറയുന്ന പിണറായി വിജയന്‍റെ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്‍റ് ബിന്ദു കൃഷ്ണ . വില വർധനവിനെതിരെ കൊല്ലത്ത് സപ്ലൈകോയുടെ മുന്നില്‍ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്‌തുകൊണ്ടായിരുന്നു ബിന്ദു കൃഷ്ണയുടെ വിമർശനം.

വിലക്കയറ്റം മൂലം കേരളത്തിലെ അടുപ്പുകളിൽ തീ പുകയാത്ത ദിനങ്ങളാണ്. ഇതൊന്നുമറിയാതെ വിദേശ പര്യടനവുമായി കുടുംബവുമൊത്ത് തുള്ളി നടക്കുന്ന പിണറായി കേരളത്തിന് വിനാശത്തിന്‍റെ നാളുകളാണ് വിതക്കുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ABOUT THE AUTHOR

...view details