കൊല്ലം: അമിത വേഗതയിൽ വന്ന ബൈക്ക് യാത്രികനെ ലാത്തികൊണ്ട് എറിഞ്ഞുവീഴ്‌ത്തി പൊലീസ്. വീഴ്‌ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ കിഴക്കുഭാഗം സ്വദേശി സിദ്ദിഖി(19)നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കടക്കൽ സ്റ്റേഷൻ സിപിഒ ചന്ദ്രമോഹനെ സസ്പെന്‍ഡ് ചെയ്തു. വാഹനപരിശോധനാ സംഘത്തിലുണ്ടായിരുന്ന മറ്റ് പൊലീസുകാർക്ക് സ്ഥലം മാറ്റം നൽകിയതായാണ് സൂചന.
ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞ് വീഴ്ത്തി പൊലീസ്; ബൈക്ക് യാത്രികന് ഗുരുതര പരിക്ക് - ബൈക്ക് യാത്രികന് പരിക്ക്
അമിത വേഗതയിൽ വന്ന യുവാവിന് നേരെ വളവിൽ നിൽക്കുകയായിരുന്ന പൊലീസ് ഓടിയെത്തുകയായിരുന്നു . നിയന്ത്രണംവിട്ട ബൈക്ക് എതിർദിശയിൽ വന്ന ഇന്നോവ കാറിൽ ഇടിക്കുകയും സിദ്ദിഖ് റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്‌തു
പൊലീസ്
അമിത വേഗതയിൽ വന്ന യുവാവിന് നേരെ വളവിൽ നിൽക്കുകയായിരുന്ന പൊലീസ് ഓടിയെത്തുകയായിരുന്നു . നിയന്ത്രണംവിട്ട ബൈക്ക് എതിർദിശയിൽ വന്ന ഇന്നോവ കാറിൽ ഇടിക്കുകയും സിദ്ദിഖ് റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്‌തു. പൊലീസ് ലാത്തി കൊണ്ട് ഇയാളെ എറിഞ്ഞു വീഴ്ത്തിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.പൊലീസ് അതിക്രമത്തിനെതിരെ നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
Last Updated : Nov 28, 2019, 3:27 PM IST