കൊല്ലം: ബൈക്ക് റേസിങും ഫോട്ടോ ഷൂട്ടും നടത്തുന്നതിനിടെ നടന്ന അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. എലിക്കാട്ടൂര്‍ സ്വദേശികളായ ഫെബിന്‍(15),ജെന്‍സണ്‍(27) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം നടന്നത്. യുവാക്കളുടെ ബൈക്ക് റേസിങും ഫോട്ടോ ഷൂട്ടും അതിര് കടക്കുന്നതോടെ കല്ലടയാറിന് കുറുകെയുളള എലിക്കാട്ടൂർ പാലത്തിലൂടെ വഴി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു .
ഫ്രീക്കന്മാരുടെ അഭ്യാസ പ്രകടനം അതിരുകടന്നു; കൊല്ലത്ത് ബൈക്കപകടം
ടിക് ടോക്ക് വീഡിയോക്കായി പത്തനാപുരം എലിക്കാട്ടൂർ പാലത്തിൽ ഇരുചക്ര വാഹനവുമായി ഫ്രീക്കന്മാരുടെ അഭ്യാസ പ്രകടനം സ്ഥിരമാണ്.
ഫ്രീക്കന്മാരുടെ അഭ്യാസ പ്രകടനം അതിരുകടക്കുന്നു; കൊല്ലത്ത് ബൈക്കപകടം
ദിവസവും രാവിലെയും വൈകുന്നേരങ്ങളിലും കൗമാരക്കാരക്കാരുടെ വിഹാര കേന്ദ്രമാണ് ഇവിടം. ബൈക്ക് റേസിങ് മൊബൈലിൽ ചിത്രീകരിച്ച് ടിക് ടോക്ക് വീഡിയോയായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നത് പതിവായതോടെ ദൂരദേശങ്ങളില്‍ നിന്നുപോലും യുവാക്കള്‍ ഇവിടെയെത്തുന്നുണ്ട്. പാലത്തിലൂടെയുള്ള അപകടകരമായ ഡ്രൈവിംഗ് അവസാനിപ്പിക്കാന്‍ പൊലീസും മോട്ടോർ വാഹന വകുപ്പും നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.