കേരളം

kerala

ETV Bharat / state

ചാത്തന്നൂരില്‍ ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു - കൊല്ലത്ത് ബൈക്കപകടം

കുണ്ടറ സ്വദേശികളായ സുരേഷ്, ഡോണ്‍ബോസ്‌കോ എന്നിവരാണ് മരിച്ചത്‌. കൂലിപ്പണികാരായ ഇരുവരും രാവിലെ വർക്കലയിലേക്ക് ജോലിക്ക് പോകുന്ന വഴിയായിരുന്നു അപകടം.

കൊല്ലം

By

Published : Oct 25, 2019, 11:50 AM IST

കൊല്ലം: ചാത്തന്നൂരിൽ വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു. കുണ്ടറ പടപ്പകര സ്വദേശികളായ സുരേഷ് കുമാർ (40), ഡോൺ ബോസ്കോ(41) എന്നിവരാണ് മരിച്ചത്. ചാത്തന്നൂർ പെട്രോൾ പമ്പിന് സമീപം ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ നാഷണൽ പെർമിറ്റ് ലോറിയുമായി ഇരുവരും സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.

ചാത്തന്നൂരില്‍ ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ വഴിമധ്യേയുമാണ് മരിച്ചത്.കൂലിപ്പണികാരായ ഇരുവരും രാവിലെ വർക്കലയിലേക്ക് ജോലിക്ക് പോകുന്ന വഴിയായിരുന്നു അപകടം. സുരേഷിന്‍റെ മൃതദേഹം കൊട്ടിയം കിംസ് ഹോസ്പിറ്റലിലും ഡോൺബോസ്കോയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലും സൂക്ഷിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details