കൊല്ലം:താന്നിയില്‍ ബൈക്ക് അപകടത്തില്‍ മത്സ്യത്തൊഴിലാളികളായ മൂന്ന് പേര്‍ മരിച്ചു. പരവൂർ ചില്ലയ്ക്കൽ കോങ്ങാൽ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ, എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ താന്നി കടപ്പുറത്തിന് സമീപമാണ് അപകടം.
കടല്‍കയറ്റം തടയാന്‍ പാതയുടെ വശങ്ങളില്‍ വെച്ചിരിക്കുന്ന ടെട്രാപോഡിലേക്ക് ഇടിച്ച് കയറിയ നിലയിലാണ് ബൈക്ക്. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന സംഘം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ട് കിടക്കുന്നവരെ കണ്ടത്.