കൊല്ലം: കേരളപുരത്ത് പ്ലൈവുഡ് ഗോഡൗണില്‍ വന്‍ തീപിടിത്തം. 80 ലക്ഷം രൂപയുടെ നാശനഷ്‌ടമെന്ന് പരാതി. തിങ്കളാഴ്‌ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം.
ഗോഡൗണിന് സമീപം പ്രവര്‍ത്തിക്കുന്ന വെല്‍ഡിങ് വര്‍ക്ക് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിയിച്ചിട്ടും ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയത് തീ കൂടുതല്‍ പടര്‍ന്ന് പിടിക്കാന്‍ കാരണമെയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊല്ലം, ചാമക്കട, കുണ്ടറ, കരുനാഗപള്ളി, കൊട്ടാരക്കര എന്നിവിടങ്ങളില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ അണച്ചത്.