കൊല്ലം:കല്ലുവാതുക്കലിലെ ജനവാസ മേഖലയിൽ കരടിയിറങ്ങി. നാട്ടിലിറങ്ങിയ കരടിയെ വനപാലക സംഘം തിരയുകയാണ്. ഇതിനിടെ റോഡിലും ആൾത്താമസം ഇല്ലാത്ത വീടിൻ്റെ ടെറസിന് മുകളിലും കരടിയെ കണ്ടെതായി നാട്ടുകാർ പറഞ്ഞു. പാരിപ്പള്ളി സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറാണ് റോഡിൽ വച്ച് കരടിയെ കണ്ടത്. കരടിയെ പിടിക്കുന്നതിനായി സ്‌പിന്നിങ് മിൽ വളപ്പിൽ തേൻകെണി സ്ഥാപിച്ചിട്ടുണ്ട്. അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ ജയൻ്റെ നേതൃത്വത്തിൽ കരടിയെ കണ്ട സ്ഥലങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കി.
ജനവാസ മേഖലയിൽ കരടിയിറങ്ങി; തേൻകെണി സ്ഥാപിച്ച് വനംവകുപ്പ് - കല്ലുവാതുക്കൽ
കരടിയെ പിടിക്കുന്നതിനായി സ്‌പിന്നിങ് മിൽ വളപ്പിൽ തേൻകെണി സ്ഥാപിച്ചിട്ടുണ്ട്. അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ ജയൻ്റെ നേതൃത്വത്തിൽ കരടിയെ കണ്ട സ്ഥലങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കി.
ജനവാസ മേഖലയിൽ കരടിയിറങ്ങി; തേൻകെണി സ്ഥാപിച്ച് വനംവകുപ്പ്
കെണി സ്ഥാപിച്ചതിന് മൂന്ന് കിലോമീറ്റർ അകലെയാണ് കഴിഞ്ഞ ദിവസം രാത്രി വീണ്ടും കരടിയെ കണ്ടത്. ചാത്തന്നൂർ ജെ.എസ്.എം ആശുപത്രിക്ക് സമീപമാണ് ആദ്യമായി കരടിയെ കാണുന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഈ വിവരം വനംവകുപ്പിനെ അറിയിച്ചത്.