കേരളം

kerala

ETV Bharat / state

ബീച്ച് സര്‍ഫ് റേക്ക് എത്തി; കൊല്ലം ബീച്ചില്‍ ശുചീകരണം ഇനി ശാസ്ത്രീയമായി - തീരദേശ വികസന കോര്‍പ്പറേഷന്‍

മണിക്കൂറില്‍ ഏഴു കിലോമീറ്റര്‍ ശുചിയാക്കാന്‍ മെഷീന് സാധിക്കും.

kollam beach  Beachcleaning  Beach  mercykutty amma  ജെ. മേഴ്സികുട്ടിയമ്മ  ബീച്ച് ക്ലീനിങ് സര്‍ഫ് റേക്ക്  തീരദേശ വികസന കോര്‍പ്പറേഷന്‍  കൊല്ലം ബീച്ച്
ബീച്ച് സര്‍ഫ് റേക്ക് എത്തി; കൊല്ലം ബീച്ചില്‍ ശുചീകരണം ഇനി ശാസ്ത്രീയമായി

By

Published : May 17, 2021, 7:29 PM IST

കൊല്ലം: ബീച്ച് ക്ലീനിങ് സര്‍ഫ് റേക്ക് ഇനി കൊല്ലം ബീച്ച് ശാസ്ത്രീയമായി ശുചീകരിക്കും. തീരദേശ വികസന കോര്‍പ്പറേഷന്‍ കൊല്ലം കോര്‍പ്പറേഷന് വാങ്ങി നല്‍കിയ ശുചീകരണ യന്ത്രം ബീച്ച് ക്ലീനിങ് സര്‍ഫ് റേക്ക് മേയര്‍ പ്രസന്ന ഏണസ്റ്റ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മയില്‍ നിന്നും ഏറ്റു വാങ്ങി. മണിക്കൂറില്‍ ഏഴു കിലോമീറ്റര്‍ ശുചിയാക്കാന്‍ മെഷീന് സാധിക്കും. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഉപകരണം എത്തുന്നത്.

ബീച്ച് സര്‍ഫ് റേക്ക് എത്തി; കൊല്ലം ബീച്ചില്‍ ശുചീകരണം ഇനി ശാസ്ത്രീയമായി

ജർമ്മനിയിൽ നിന്നാണ് യന്ത്രം എത്തിച്ചത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ സംഭരിക്കുന്നതിനൊപ്പം ബീച്ചിലെ കുന്നും കുഴികളുമെല്ലാം ഒഴിവാക്കി തീരം നിരപ്പാക്കുകയും ചെയ്യും. കൊച്ചി എൽ.എൻ.ജി പെട്രോനെറ്റ് 35 ലക്ഷം രൂപ ചെലവിലാണ് സർഫ് റേക്കർ തീരദേശ വികസന കോർപ്പറേഷന് വാങ്ങി നൽകിയത്. ബീച്ച് പരിസരത്തു നടന്ന ചടങ്ങില്‍ എം .മുകേഷ് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പി.ഐ. ഷേഖ് പരീദ്,

also read: വാക്സിനേഷന് ശേഷമുള്ള രക്തസ്രാവവും രക്തം കട്ടപിടിക്കലും ഗുരുതരമല്ലെന്ന് കേന്ദ്രം

വികസനകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി, ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പവിത്ര, നഗരാസൂത്രണ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹണി, ഡിവിഷന്‍ കൗണ്‍സിലര്‍മാരായ ടോമി, സജീവ്, കോര്‍പ്പറേഷന്‍ സെക്രട്ടറി പി.കെ സജീവ്, കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി, തീരദേശ വികസന കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ. ജി ഷിലു തുടങ്ങിയവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details