കേരളം

kerala

ETV Bharat / state

കൊല്ലത്ത് ബാങ്ക് കവര്‍ച്ചാശ്രമം - bank robery attempt in kollam

ബാങ്കിന്‍റെ ജനൽ കമ്പികൾ മുറിച്ച് മോഷ്‌ടാവ് അകത്ത് കടക്കുകയായിരുന്നു. പണം നഷ്‌ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍

ബാങ്ക് കവര്‍ച്ചാശ്രമം  കൊല്ലത്ത് ബാങ്ക് കവര്‍ച്ചാശ്രമം  സൗത്ത് ഇന്ത്യൻ ബാങ്ക്  സൗത്ത് ഇന്ത്യൻ ബാങ്കിൽ കവർച്ചാശ്രമം  ഓച്ചിറ  bank robery attempt in south indian bank  bank robery attempt  bank robery attempt in kollam  south indian bank ochira
ബാങ്ക് കവര്‍ച്ചാശ്രമം

By

Published : Dec 9, 2019, 9:09 AM IST

Updated : Dec 9, 2019, 10:35 AM IST

കൊല്ലം: കൊല്ലത്ത് സൗത്ത് ഇന്ത്യൻ ബാങ്കിൽ കവർച്ചാശ്രമം. സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ഓച്ചിറ ശാഖയില്‍ ഇന്ന് പുലര്‍ച്ച മൂന്ന് മണിയോടെയാണ് കവര്‍ച്ചാശ്രമം നടന്നത്. ബാങ്കിന്‍റെ ജനൽ കമ്പികൾ മുറിച്ച് മോഷ്‌ടാവ് അകത്ത് കടക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു മൊബൈൽ ഫോണും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചു. മോഷണത്തെ തുടര്‍ന്ന് അലാറം ശബ്‌ദമുണ്ടായതോടെ മറ്റ് സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഓച്ചിറ സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരുന്നില്ല. പണം നഷ്‌ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

കൊല്ലത്ത് ബാങ്ക് കവര്‍ച്ചാശ്രമം
Last Updated : Dec 9, 2019, 10:35 AM IST

ABOUT THE AUTHOR

...view details