കേരളം

kerala

ETV Bharat / state

ശക്തമായ കാറ്റില്‍ വാഴകൃഷി നശിച്ചു - strong wind

അഞ്ചലില്‍ വിളവെടുക്കാറായത് ഉള്‍പ്പടെ അഞ്ഞൂറോളം വാഴകളാണ് കാറ്റില്‍ ഒടിഞ്ഞുവീണത്

banana farming  വാഴകൃഷി നശിച്ചു  ശക്തമായ കാറ്റില്‍ വാഴകൃഷി നശിച്ചു  ശക്തമായ കാറ്റ്  strong wind  കൊല്ലം വാര്‍ത്ത
വാഴകൃഷി

By

Published : Dec 7, 2019, 2:15 PM IST

കൊല്ലം: വൃശ്ചികക്കാറ്റ് ശക്തി പ്രാപിച്ചതോടെ കിഴക്കന്‍ മലയോര മേഖലയില്‍ വ്യാപക കൃഷി നാശം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ അഞ്ചല്‍ സ്വദേശി അനി ഡാനിയേലിന്‍റെ ഒരേക്കര്‍ ഭൂമിയിലെ വാഴ കൃഷിയില്‍ ഭൂരിഭാഗവും നിലംപൊത്തി. വിളവെടുക്കാറായത് ഉള്‍പ്പടെ അഞ്ഞൂറോളം വാഴകളാണ് ഒടിഞ്ഞുവീണത്. വിളവെടുപ്പിന് ദിവസങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് കാറ്റ് കനത്ത നാശം വിതച്ചത്. ലക്ഷങ്ങളുടെ നഷ്‌ടം സംഭവിച്ചതായി പ്രവാസിയായിരുന്ന അനി ഡാനിയേല്‍ പറഞ്ഞു. കൃഷി, റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നാശം കണക്കാക്കി റിപ്പോര്‍ട്ട് സര്‍ക്കാരിന് അയക്കുമെന്ന് കൃഷി ഓഫീസ് അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details