കേരളം

kerala

ETV Bharat / state

ആർ ബാലകൃഷ്ണപിള്ളക്ക് ദേഹാസ്വാസ്ഥ്യം - ബാലകൃഷ്ണ പിള്ള

അഞ്ചല്‍ കോട്ടുക്കലിലെ എല്‍.ഡി.എഫ് പൊതുയോഗത്തിൽ സംസാരിക്കവെയാണ് ആർ ബാലകൃഷ്ണപിള്ളക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.

ആർ ബാലകൃഷ്ണപിള്ള

By

Published : Mar 28, 2019, 3:01 AM IST

Updated : Mar 28, 2019, 4:20 AM IST

തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്നാക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബലകൃഷ്ണപിള്ളക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇന്നു വൈകിട്ട് ഏഴരയോടെ അഞ്ചല്‍ കോട്ടുക്കലിലെ എല്‍.ഡി.എഫ് പൊതുയോഗത്തിലായിരുന്നു സംഭവം. ഉടന്‍ തന്നെ അദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികില്‍സ നല്‍കി. പ്രസംഗവേദിക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന ശേഷികൂടിയ വൈദ്യുതി വിളക്കില്‍ നിന്നുള്ള ചൂടേറ്റായിരുന്നു ദേഹാസ്വാസ്ഥ്യം ഉണ്ടായത്.


Last Updated : Mar 28, 2019, 4:20 AM IST

ABOUT THE AUTHOR

...view details