കൊല്ലം:നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച വിവാദ കേസിൽ അറസ്റ്റിലായ ഏഴ് പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ഇന്ന് (ജൂലൈ 21) രാവിലെ അറസ്റ്റിലായ പരീക്ഷ ചുമതലക്കാരായ രണ്ട് അധ്യാപകർ ഉൾപ്പെടെയുള്ളവർക്കാണ് കടയ്ക്കൽ ജുഡിഷ്യൽ മജിസ്ടേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
വിദ്യാർഥികളുടെ ഉൾവസ്‌ത്രം അഴിപ്പിച്ച സംഭവം; അറസ്റ്റിലായ ഏഴ് പേർക്കും ജാമ്യം - ayur neet exam case
അറസ്റ്റിലായ പരീക്ഷ നടത്തിപ്പുകാരും കോളജിലെ ശുചീകരണ തൊഴിലാളികളും പരീക്ഷ ചുമതലക്കാരായ അധ്യാപകരുമുൾപ്പെടെ ഏഴ് പേർക്കാണ് ജാമ്യം
വിദ്യാർഥികളുടെ ഉൾവസ്‌ത്രം അഴിപ്പിച്ച സംഭവം; അറസ്റ്റിലായ ഏഴ് പേർക്കും ജാമ്യം
ആയൂർ മാർത്തോമ കോളജിൽ നടന്ന സംഭവത്തെ തുടർന്ന് പരീക്ഷ നടത്തിപ്പുകാരും കോളജിലെ ശുചീകരണ തൊഴിലാളികളുമായ അഞ്ചുപേരെ നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് എൻ.ടി.എ ഒബ്‌സർവർ ഡോ. ഷംനാദ്, പരീക്ഷ കേന്ദ്രം സൂപ്രണ്ട് പ്രൊഫ. പ്രിജി കുര്യൻ ഐസക് എന്നിവരെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്‌തത്.
TAGGED:
ആയൂർ നീറ്റ് പരീക്ഷ വിവാദം